അമേരിക്കൻ വാർത്ത

സ്കൂളിൽ നിന്ന് കൊലപാതക കേസിൽ പ്രതികളായ നാല് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്

മിസോറി സിറ്റി, ടെക്‌സസ് : 22 വയസ്സുള്ള ജെറമി വില്യംസിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി മിസോറി സിറ്റി പൊലീസ് അറിയിച്ചു. അറസ്റ്റിലായ നാല് പ്രതികളെയും ജയിലിലേക്ക് മാറ്റി. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. ട്രാവിസ് ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പ്രതികൾ.

ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈവേ 6ന് സമീപമുള്ള വാൾമാർട്ടിന്റെ പരിസരത്തുവച്ചായിരുന്നു സംഭവം. കവർച്ചയും വെടിവയ്പ്പും നിരീക്ഷണ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ജെറമി വില്യംസിനെ ഒരു കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, ജെറമി വില്യംസിന്റെ കൂടെ കാറിലുണ്ടായിരുന്ന രണ്ട് വയസ്സുള്ള പെൺകുട്ടിക്ക് പരുക്കില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

നവംബർ 14 വെള്ളിയാഴ്ച രാവിലെ ട്രാവിസ് ഹൈസ്‌കൂളിൽ വച്ചാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 18 വയസ്സുള്ള ജോർദാൻ ഡാവോ, മൂന്ന് പ്രായപൂർത്തിയാകാത്തവർ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...