അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഗാസ വെടിനിർത്തൽ: രണ്ടാം ഘട്ട ചർച്ചകളിലേക്ക്; ഇസ്രയേൽ പ്രധാനമന്ത്രിയുമായി ട്രംപ്-കുഷ്‌നർ കൂടിക്കാഴ്ച

ദെയ്ർ അൽ ബലാഹ്: ഗാസയിലെ വെടിനിർത്തലിൻ്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മരുമകൻ ജാരെദ് കുഷ്നറും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തലിൻ്റെ ഒന്നാംഘട്ടം അവസാനിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഗാസയിലെ ഭരണത്തിനായി താത്കാലിക സമിതിയെ നിയമിക്കുന്നതും അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിന്യസിക്കുന്നതുമാണ് അടുത്ത ഘട്ടത്തിൽ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇത്തരം നടപടികളുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഓരോ ഇസ്രയേലി ബന്ദിക്കും പകരമായി 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇസ്രയേൽ മടക്കിനൽകിയിരുന്നത്. ഇതുവരെ 315 ഭൗതികാവശിഷ്ടങ്ങൾ ലഭിച്ചെന്നും, തിരിച്ചറിഞ്ഞവ 91 മാത്രമാണെന്നുമാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഗാസയിൽ ഡി എൻ എ കിറ്റുകളുടെ ദൗർലഭ്യമുള്ളതിനാൽ ഫോറൻസിക് പരിശോധന സങ്കീർണമായി തുടരുകയാണ്. നിലവിൽ ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് തിരിച്ചറിയാൻ ശ്രമിക്കുന്നത്.

അതേസമയം, ഇസ്രയേലിൻ്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഉം അൽ ഖയിർ ഗ്രാമത്തിലെ 14 കെട്ടിടങ്ങൾ ഇടിച്ച് നിരത്താൻ ഇസ്രയേൽ തീരുമാനിച്ചതായി താമസക്കാർ പറഞ്ഞു. ഇസ്രയേൽ ഇവ അനധികൃതമായി നിർമ്മിച്ചവയാണെന്നാണ് അറിയിച്ചിട്ടുള്ളത്.

ഹൂതികളുടെ പുതിയ നിലപാട്

ഇസ്രയേലിനും ചെങ്കടലിലൂടെ നീങ്ങുന്ന അവരുടെ കപ്പലുകൾക്കുമെതിരെയുള്ള ആക്രമണങ്ങൾ നിർത്തിയതായി യെമനിലെ വിമതസംഘടനയായ ഹൂതികൾ അറിയിച്ചു. ഹമാസിൻ്റെ സൈനിക വിഭാഗമായ ഖ്വാസം ബ്രിഗേഡ്സിന് അയച്ച കത്തിലാണ് ഹൂതികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും, ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചാൽ ഇസ്രയേലിനെതിരെയും ചെങ്കടലിലും അറബിക്കടലിലുമുള്ള അവരുടെ കപ്പലുകൾക്കെതിരെയും ആക്രമണം പുനരാരംഭിക്കുമെന്നും കത്തിൽ പറയുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...