സിനിമ

ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും, ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കുടുംബം

മുംബയ്: ചികിത്സയിലായിരുന്നു വിഖ്യാത നടൻ ധർമേന്ദ്ര (89) ആശുപത്രി വിട്ടു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്‌ടോബർ 31 നായിരുന്നു നടനെ മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിലേക്ക് മടങ്ങിയത്.

ധർമ്മേന്ദ്രയുടെ ചികിത്സ വീട്ടിൽ തുടരുമെന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോ. പ്രൊഫ. പ്രതിത് സാംദാനി പ്രതികരിച്ചു. ‘രാവിലെ 7.30 ഓടെ ധർമ്മേന്ദ്രജി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. കുടുംബം അദ്ദേഹത്തിന് വീട്ടിൽ തന്നെ ചികിത്സ നൽകും’- അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

ധർമേന്ദ്രയെ ഡിസ്‌ചാർജ് ചെയ്‌തതായി അദ്ദേഹത്തിന്റെ കുടുംബവും പ്രസ്താവനയിലൂടെ അറിയിച്ചു. ഈ സമയത്ത് ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...