കൗതുകങ്ങൾ

3800 കുട്ടികളുടെ ഹൃദയം തുടിക്കാൻ കാരണക്കാരിയായി, ഗായിക പലക് മുഛൽ ഗിന്നസ് ബുക്കിൽ

കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിൻ യാത്ര ചെയ്യുമ്പോൾ പലക് മുഛൽ ഒരിക്കലും വിചാരിച്ചിരുന്നില്ല അത് തന്‍റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന്. അന്നുവരെ അവൾ വിചാരിച്ചിരുന്നത് എല്ലാവരുടേയും കുട്ടിക്കാലം തന്നെപ്പോലെ സന്തോഷകരമായിരിക്കും എന്നാണ്. എന്നാൽ, ആ ട്രെയിൻ യാത്രയിൽ പലക് ആദ്യമായി ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന കുട്ടികളെ കണ്ടു. ആ ദിവസം പലക് ഉറച്ച ഒരു തീരുമാനമെടുത്തു, ‘ഒരു ദിവസം ഞാൻ ഇവരെ സഹായിക്കും’. വർഷങ്ങൾക്ക് ശേഷം അറിയപ്പെടുന്ന ഗായികയായപ്പോഴും പഴയ ട്രെയിൻ ഓർമ അവരുടെ മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. ഇപ്പോൾ താൻ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഗായിക.

3800 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം നൽകിയതോടെയാണ് പലക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഗായിക സ്ഥാപിച്ച പലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് ഇന്ത്യയിലും പുറത്തുമുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ഗായിക പണം മുടക്കിയത്.

എന്നാൽ പലക്കിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല. കാർഗിൽ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഗായിക സഹായം ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഗുജറാത്ത് ഭൂകമ്പത്തിൽ ഇരയായവർക്ക് 10 ലക്ഷം രൂപയാണ് ധനസഹായം നൽകിയത്. ഇന്തോർ സ്വദേശിയായ പലക് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്കാണ് ശബ്ദം നൽകിയിരിക്കുന്നത്. ‘മേരി ആഷിഖി’, ‘കോൻ തുജേ’, ‘പ്രേം രതൻ ധൻ പായോ’ തുടങ്ങിയ നിരവധി ഗാനങ്ങൾ പലക് ആലപിച്ചിട്ടുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...