അമേരിക്കൻ വാർത്ത

സീറോ മലബാർ കൺവൻഷൻ ഒരുക്കങ്ങൾ മുന്നേറുന്നു; ഫിലഡൽഫിയയിൽ തിളക്കമാർന്ന രജിസ്‌ട്രേഷൻ കിക്കോഫ്

ഫിലഡൽഫിയ: ചിക്കാഗോ സെന്റ്‌ തോമസ് സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷൻ വിശ്വാസി സമൂഹം ഏറ്റെടുത്തതായി അടിക്ക ടിയായി നടക്കുന്ന കൺവൻഷൻ കിക്കോഫുകൾ സൂചിപ്പിക്കുന്നു. നവംബർ ഒൻപതിന് ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറാന പള്ളിയിൽ നടന്ന കൺവൻഷൻ കിക്കോഫ് വിജയം ഈ യാഥാർഥ്യത്തിനു അടിവരയിടുന്നു. 28 പേരാണ് അന്നേദിവസം രജിസ്‌ട്രേഷൻ ഫോമുകൾ കൈമാറിയത്. 

രൂപതാ വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറത്തിൻറെ നേതൃത്വ ത്തിലായിരുന്നു കിക്കോഫ്. കൺവൻഷൻ ചെയര്മാൻ ബിജി സി മാണി, ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസ് എന്നിവർ സന്നിഹിതരാ യിരുന്നു. 

   വികാരി ഫാ. ജോർജ് ദാനവേലിലിന്റെ മേൽനോട്ടത്തിൽ ട്രസ്റ്റിമാരായ ജോസ് തോമസ്, പോളച്ചൻ വറീത്, സജി സെബാസ്റ്റ്യൻ, ജോസഫ് ചെറുവേലിൽ, എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.

അടുത്തവർഷം ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോയിലെ ചരിത്രപ്രസി ദ്ധമായ മക്കോർമിക് പ്ലേസിലാണ് രൂപതയുടെ രജത ജൂബിലി കൺവൻഷൻ നടക്കുക. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഒരു കുടക്കീഴിൽ സമന്വയിപ്പിക്കുന്ന ഈ മഹാസമ്മേളനം കടലുൾക്കിപ്പുറവും വിശ്വാസവും സംസ്‌കാരവും ഹൃദയത്തിൽ ചാലിച്ച ഏവർക്കും ഒന്നുചേരുവാനും സ്നേഹം പങ്കിടുവാനും വിശ്വാസപ്രഘോഷണം ഏറ്റുചൊല്ലുവാനുമുള്ള അവസരമായിക്കും. 

നാലു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ ദിവസവും വിശുദ്ധ കുർബാന, ആരാധന എന്നിവക്കൊപ്പം വിദഗ്‌ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റിംഗുകളും ഉണ്ടായിരിക്കും. നാളിതുവരെ രൂപതയെ നയിച്ചവർക്കുള്ള ആദരവും, വിവിധങ്ങളായ കലാപരിപാടികളും, യുവ ജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും കൺവൻഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

   രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്‌ എല്ലാ വിശ്വാസികളെയും കൺവൻഷനിലേക്ക് ക്ഷണിക്കുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...