അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ ‘ശബരീ യാത്ര’ : മണ്ഡല വ്രത പുണ്യയാത്രക്ക് അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ സമർപ്പണം

ഫ്ലോറിഡ:  കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) മണ്ഡല കാലത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർക്കായി സൗജന്യ ബസ് സർവീസ് ഒരുക്കുന്നു. അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ വിശ്വാസവും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ ‘ശബരീ യാത്ര’, ഭക്തിയുടെയും സമർപ്പണത്തിൻ്റെയും പ്രതീകമായി മാറുകയാണ്.

ഉദാരമനസ്കരായ സ്‌പോൺസർമാരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന “ശബരീ യാത്ര ”  നവംബർ 17  മുതൽ ജനുവരി 13 വരെയുള്ള കാലയളവിൽ ലഭ്യമാകും. ഈ പദ്ധതിയുടെ സൗജന്യ സേവനം കെ.എച്ച്.എൻ.എ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അറുപതു വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തർക്കും വേണ്ടിയാണു ഒരുക്കിയിട്ടുള്ളത്. ബസ്സുകൾ പുറപ്പെടുന്ന സ്ഥലങ്ങളും സമയക്രമവും ഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും.കെ.എച്ച്.എൻ.എ ട്രഷറർ അശോക് മേനോൻ സ്പോൺസർ ചെയ്യുന്ന ബസ്, നവംബർ 20-ന് രാവിലെ 8 മണിക്ക് ചോറ്റാനിക്കര ക്ഷേത്രപരിസരത്തുനിന്ന് പുറപ്പെടും.

ഇരുമുടി കെട്ടു നിറച്ചു , ശബരിമലയുടെ. എല്ലാ ആചാരക്രമങ്ങളും പാലിച്ചു മാത്രമാകും ഈ പദ്ധതിയുടെ ഭാഗമാകാൻ ഭക്തർക്ക് സാധ്യമാകുക.

ശബരീ യാത്ര കെ.എച്ച്.എൻ.എയുടെ ആത്മീയ മൂല്യങ്ങൾക്ക് ആക്കം കൂടുന്നൊരു പദ്ധതിയാണെന്നും, ഇത് വഴി കൂടുതൽ ആളുകളിലേക്ക് ഈ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും, മൂല്യവും എത്തിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും  കെ.എച്ച്.എൻ.എ പ്രസിഡന്റ് T ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങളിൽ കൂടുതൽ ഭക്തർ പങ്കാളികൾ ആവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ബസ് സ്പോൺസർ ചെയ്തു കൊണ്ട് നിങ്ങൾക്കും ഈ പുണ്യയാത്രയുടെ ഭാഗമാവാം. കൂടുതൽ വിവരങ്ങൾക്ക് അശോക് മേനോൻ  (407 – 446 – 6408 ), മധു ചെറിയേടത് ( 848 – 202 – 0101 ), പ്രദീപ് നായർ ( 203 – 260 – 1356 ) എന്നിവരുമായി ബന്ധപെടുക.

ഭക്തനും ദൈവവും ഒന്നാവുന്ന, സമഭാവനയുടെ പുണ്യമാണ് ശബരിമല. അവിടെ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന മനസ്സുകൾക്ക്, ഒരു കൈത്താങ്ങാവുകയാണ് എന്നും ഹൈന്ദവ വിശ്വാസങ്ങളും മൂല്യങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ, കെ.എച്ച്.എൻ.എ എന്ന അമേരിക്കൻ ഹിന്ദു മലയാളികളുടെ കൂട്ടായ്മ.

Report: അനഘ വാരിയർ, കെ.എച്ച്.എൻ.എ ന്യൂസ് ഡെസ്‌ക്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...