അമേരിക്കൻ വാർത്ത

പാപം മനുഷ്യനെ ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക്കു നയിക്കുന്നു: ഡോ. ലീന കെ. ചെറിയാൻ

ഹൂസ്റ്റൺ :ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ മനുഷ്യനു ജീവൻ ലഭിച്ചു എന്നാൽ പാപം വന്നപ്പോൾ മനുഷ്യൻ ആത്മാവിൽ നിന്നും പിന്മാറി തുടങ്ങി. ആത്മാവില്ലാത്ത ശരീരം ജീവിച്ചിരിപ്പില്ലാത്തതുപോലെ, ആത്മീയ ബന്ധം നഷ്ടമായ മനുഷ്യനും ശൂന്യതയിലായി. “ദൈവത്തിൻറെ ആത്മാവും മനുഷ്യൻറെ ആത്മീയാവസ്ഥയും” തമ്മിലുള്ള ബന്ധത്തെ അപഗ്രഥിച്ചു ലീന കെ. ചെറിയാൻ പറഞ്ഞു ഇന്‍റർനാഷണൽ പ്രയർലെെൻ നവ:11 ചൊവാഴ്ച സംഘടിപ്പിച്ച 600- മത് സമ്മേളനത്തില്‍ മുഖ്യ സന്ദേശം സന്ദേശം നല്‍കുകയായിരുന്നു ഡോ. ലീന

ദൈവത്തിൻറെ ആത്മാവിനോടുള്ള ദാഹം നമ്മുടെ ഉള്ളിൽ ഉണ്ടോ എന്നത് നാം തിരിച്ചറിയേണ്ടത് —മനുഷ്യൻ ഭൂമിയിൽ ദുരിതം, ദൗർഭാഗ്യം, രോഗം എന്നിവയെല്ലാം നേരിടുമ്പോഴും, ദൈവത്തിൻറെ ആത്മാവിനോടു ചേർന്ന് നടക്കുമ്പോൾ അതിനെ അതിജീവിക്കുവാൻ ശക്തി ലഭിക്കുന്നു. അതുകൊണ്ട് ദൈവത്തിൻറെ ആത്മാവിനോടു നിരന്തരം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്.
ദൈവം നമ്മെ വിളിക്കുന്നു; അവനിൽ നിന്നു അകന്നുപോയവരെ തിരികെ കൊണ്ടുവരുവാൻ അവൻ എപ്പോഴും സന്നദ്ധനാണ്.

അതുകൊണ്ട്, പ്രിയരേ, നമുക്ക് നമ്മുടെ ഹൃദയം ദൈവത്തിൻറെ ആത്മാവിനായി തുറക്കാം..നമുക്കുള്ളിൽ ദാഹം ഉണ്ടാവട്ടെ, പ്രാർത്ഥനയിലൂടെ, വിശ്വാസജീവിതത്തിലൂടെ, കൂട്ടായ്മകളിലൂടെ നാം ആത്മാവിനാൽ നിറയട്ടെ.നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും ദൈവത്തിൻറെ മഹത്വത്തിനായിരിക്കട്ടെ.ഡോ. ലീന പ്രസംഗം ഉപസംഹരിച്ചു
.
എബ്രഹാം കെ. ഇഡിക്കുളയുടെ (ഹ്യൂസ്റ്റൺ )പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ ആമുഖ പ്രസംഗം ചെയ്തു. കഴിഞ്ഞ 600 ആഴ്ച്ചകളിൽ മുടങ്ങാതെ പ്രാർത്ഥന നടത്തുവാൻ കഴിഞ്ഞു വന്നത് ദൈവീക കൃപ ഒന്ന് മാത്രമാണെന്നു സി വി എ സ് പറഞ്ഞു

മുഖ്യതിഥി ഡോ. ലീന കെ. ചെറിയാനെ (അസിസ്റ്റന്റ് പ്രൊഫസർ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സ് ആൻഡ് റിസർച്ച് സെന്റർ, സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി; ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ പള്ളി വികാരി റവ. ജിജോ എം. ജേക്കബിന്റെ ഭാര്യ) ഐ പി എൽ കോർഡിനേറ്റർ ടി. എ. മാത്യു(ഹ്യൂസ്റ്റൺ) പരിചയപ്പെടുത്തുകയും ചെയ്തു സ്വാഗതമാശംസിക്കുകയും ചെയ്തു.

ഗ്രേസി വട്ടക്കുന്നേൽ, ഹ്യൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വൽസ മാത്യു, ഹ്യൂസ്റ്റൺ, മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി.തുടർന്ന് ഡോ. ലീന കെ. ചെറിയാൻ മുഖ്യ സന്ദേശം നൽകി

ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാർത്ഥനയും ആശീർവാദവും:റവ.റവ. ജിജോ എം. ജേക്കബ്, ഹ്യൂസ്റ്റൺ നിർവഹിച്ചു.ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

അടുത്ത ആഴ്ച (11/18/2025) – 601-ാമത് സെഷനിൽ : റവ. ടിറ്റി യോഹന്നാൻ(വികാരി, ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, PA)മുഖ്യ പ്രഭാഷകനായിരിക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...