അമേരിക്കൻ വാർത്തകായികം

ബേർഡി ബസ്റ്റേഴ്സ് ബാഡ്മിന്‍റൺ ടൂർണമെൻ്റ്: മിർസ-റോഷൻ വിജയികൾ

ടൊറൻ്റോ : ബേർഡി ബസ്റ്റേഴ്സ് പുരുഷ ഡബിൾസ് ബാഡ്മിന്‍റൺ ടൂർണമെൻ്റിൽ മിർസ-റോഷൻ സഖ്യം വിജയികളായി. നവംബർ ഒമ്പത് ഞായറാഴ്ച സ്കാർബ്റോ ഇഗ്നൈറ്റ് സ്പോർട്സ് ബാഡ്മിന്‍റൺ കോർട്ടിൽ നടന്ന ടൂർണമെൻ്റിൽ വീനസ്-സാമ്രാട്ട് സഖ്യത്തെ പരാജയപ്പെടുത്തിയാണ് മിർസ-റോഷൻ കൂട്ടുകെട്ട് കിരീടം ചൂടിയത്. വിശാൽ-സെലസ്റ്റ് ടീം മൂന്നാം സ്ഥാനത്തിന് അർഹരായി.

ബേർഡി ബസ്റ്റേഴ്സ് ബാഡ്മിന്‍റൺ ക്ലബ് സംഘടിപ്പിച്ച ദക്ഷിണേഷ്യൻ ബാഡ്മിന്‍റൺ ടൂർണമെൻ്റിലെ വിജയികൾക്ക് 750 ഡോളർ സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 500 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 250 ഡോളറും സമ്മാനിച്ചു. ടൂർണമെൻ്റിൽ ആകെ 20 ടീമുകൾ പങ്കെടുത്തു. ഗ്രൂപ്പ്, ക്വാർട്ടർ ഫൈനൽ , സെമി ഫൈനൽ & ഫൈനൽ എന്നീ ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 

മത്സരങ്ങൾക്ക് സിബിൻ ജോൺ (റൈറ്റ് അറ്റ് ഹോം) ആയിരുന്നു ടൂർണമെൻ്റിന്‍റെ മെഗാ സ്പോൺസർ. ജിൻസ് ജോസഫ് (Jo works), ബ്രിംലി ആക്ടീവ് (റീഹാബിലിറ്റേഷൻ സെന്‍റർ), അജിൽ സാം (മോർട്ട്ഗേജ് സ്പെഷ്യലിസ്റ്റ്) എന്നിവരായിരുന്നു സഹ സ്പോൺസർമാർ. ടൂർണമെൻ്റ് ക്ലബ് കോർഡിനേറ്റർമാരായ ആര്യൻ, അമിത് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...