അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്

ല​ണ്ട​ന്‍: 2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്. ല​ണ്ട​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. ഡേ​വി​ഡ് സൊ​ല്ലോ​യു​ടെ ‘ഫ്‌​ളെ​ഷ്’ എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്.

ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ​കാ​രി കി​ര​ണ്‍ ദേ​ശാ​യി​യു​ടേ​തു​ള്‍​പെ​ടെ ആ​റു നോ​വ​ലു​ക​ളാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ​ത്. 50000 പൗ​ണ്ടാ​ണ്(​ഏ​ക​ദേ​ശം 58 ല​ക്ഷം രൂ​പ) പു​ര​സ്‌​കാ​ര​ത്തു​ക.

കാ​ന​ഡ​യി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം ലെ​ബ​ന​ന്‍, യു​കെ, ഹം​ഗ​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജീ​വി​ച്ച ശേ​ഷം ഇ​പ്പോ​ള്‍ വി​യ​ന്ന​യി​ലാ​ണ് ഡേ​വി​ഡ് സൊ​ല്ലോ താ​മ​സി​ക്കു​ന്ന​ത്. 20-ല്‍ ​അ​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട ആ​റ് ഫി​ക്ഷ​ന്‍ കൃ​തി​ക​ളു​ടെ​യും നി​ര​വ​ധി ബി​ബി​സി റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ​യും ര​ച​യി​താ​വാ​ണ് അ​ദ്ദേ​ഹം.

സൊ​ല്ലോ​യു​ടെ ആ​ദ്യ നോ​വ​ലാ​യ ‘ല​ണ്ട​ന്‍ ആ​ന്‍​ഡ് ദി ​സൗ​ത്ത്-​ഈ​സ്റ്റ്’ 2008-ല്‍ ​ബെ​റ്റി ട്രാ​സ്‌​ക്, ജെ​ഫ്രി ഫേ​ബ​ര്‍ മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി. ‘ഓ​ള്‍ ദാ​റ്റ് മാ​ന്‍ ഈ​സ്’ എ​ന്ന കൃ​തി​ക്ക് ഗോ​ര്‍​ഡ​ന്‍ ബേ​ണ്‍ പ്രൈ​സും പ്ലിം​പ്ട​ണ്‍ പ്രൈ​സ് ഫോ​ര്‍ ഫി​ക്ഷ​നും ല​ഭി​ച്ചു.

2016-ല്‍ ​ബു​ക്ക​ര്‍ പ്രൈ​സി​ന്റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും ഡേ​വി​ഡ് സൊ​ല്ലോ ഇ​ടം​നേ​ടി. 2019-ല്‍ ‘​ട​ര്‍​ബു​ല​ന്‍​സ്’ എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന് എ​ഡ്ജ് ഹി​ല്‍ പ്രൈ​സ് ല​ഭി​ച്ചു. ‘ഫ്‌​ലെ​ഷ്’ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​റാ​മ​ത്തെ ഫി​ക്ഷ​ന്‍ കൃ​തി​യാ​ണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

അന്താരാഷ്ട്ര വാർത്തചരമം

ലണ്ടനിലെ ഹോട്ടലിൽ സൗദി രാജകുമാരൻ മരിച്ച നിലയിൽ; മരണ കാരണം ലഹരിയുടെ അമിത ഉപയോഗമെന്ന് റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടൽ മുറിയിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ...