കായികം

ധാ​ര​ണ​യാ​യി; സ​ഞ്ജു സാം​സ​ണ്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലേ​ക്ക്

ചെ​ന്നൈ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​നും മ​ല​യാ​ളി താ​ര​വു​മാ​യ സ​ഞ്ജു സാം​സ​ൺ അ​ടു​ത്ത സീ​സ​ൺ മു​ത​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ൽ ക​ളി​ക്കു​മെ​ന്ന് സൂ​ച​ന. ചെ​ന്നൈ താ​ര​ങ്ങ​ളാ​യ ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ൻ എ​ന്നി​വ​ർ​ക്കു പ​ക​ര​മാ​യാ​ണ് സ​ഞ്ജു ടീ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​രു ഫ്രാ​ഞ്ചൈ​സി​ക​ളും ട്രേ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്ന് താ​ര​ങ്ങ​ളു​മാ​യി സം​സം​സാ​രി​ച്ചു. എ​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ഇ​രു ഫ്രാ​ഞ്ചൈ​സി​ക​ളും വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ട്രേ​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന മൂ​ന്ന് ക​ളി​ക്കാ​രു​ടെ പേ​ര് രാ​ജ​സ്ഥാ​നും സി​എ​സ്‌​കെ​യും ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ലി​ന് മു​ന്നി​ല്‍ വെ​ക്ക​ണം.

ട്രേ​ഡിം​ഗ് നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് താ​ര​ങ്ങ​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​തം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്ക് അ​ന്തി​മ ക​രാ​റി​നാ​യി കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താം. 2012 മു​ത​ല്‍ ജ​ഡേ​ജ സി​എ​സ്‌​കെ​യ്ക്ക് വേ​ണ്ടി ക​ളി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ സി​എ​സ്‌​കെ​യ്ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 2016, 2017 സീ​സ​ണി​ല്‍ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​നും ക​ളി​ച്ചു.

ഇ​ക്കാ​ല​യ​ള​വി​ല്‍ സ​ഞ്ജു ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ലാ​യി​രു​ന്നു. 2025ലെ ​മെ​ഗാ ലേ​ല​ത്തി​ന് മു​ൻ​പ് 18 കോ​ടി രൂ​പ​യ്ക്കാ​ണ് സ​ഞ്ജു​വി​നെ​യും ജ​ഡേ​ജ​യെ​യും യ​ഥാ​ക്ര​മം രാ​ജ​സ്ഥാ​നം ചെ​ന്നൈ​യും നി​ല​നി​ർ​ത്തി​യ​ത്.

പ​രി​ക്കി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ സീ​സ​ണി​ൽ സ​ഞ്ജു​വി​ന് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. 2013ലാ​ണ് സ​ഞ്ജു സാം​സ​ൺ രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന​ത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

കായികം

ഐപിഎൽ: രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഫൈനലിൽ, വൈഭവിന് നിരാശ

മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്...

അമേരിക്കൻ വാർത്തകായികം

ജിമ്മി ജോർജ് വോളിബോൾ: കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാർ;  ഇരുവിഭാഗങ്ങളിലും  കിരീടനേട്ടം

ലൂയീസ്‌വിൽ (ഡാലസ്): നോർത്ത് അമേരിക്കയിലെ മലയാളി കായിക മാമാങ്കമായ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ...

അമേരിക്കൻ വാർത്തകായികം

ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി വോളിബോള്‍: വനിതാ വിഭാഗത്തില്‍ ഡാലസ് സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാര്‍

ലൂയീസ്വില്‍  (ഡാലസ്): നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കായിക മാമാങ്കങ്ങളിലൊന്നായ 36-ാമത് ജിമ്മി ജോര്‍ജ്...