കുട്ടി വാർത്തകൗതുകങ്ങൾസിനിമ

മകളെ എന്നെപ്പോലെ ആക്കിയെടുക്കാന്‍ ശ്രമിക്കുന്നു, പക്ഷേ പറ്റുന്നില്ല; മറിയത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍

വാഹനങ്ങളോട് മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഉള്ള ഭ്രമം പ്രത്യേകിച്ച് പറയേണ്ടതില്ല. ഇറങ്ങുന്ന എല്ലാ പുതിയ കാറുകളും എക്‌സ്‌പ്ലോര്‍ ചെയ്യുന്നതില്‍ അത്രയധികം ഇഷ്ടമാണ് ദുല്‍ഖറിനും മമ്മൂട്ടിയ്ക്കും. കാറുകളെ മാത്രമല്ല, ഡ്രൈവ് പോകാന്നതും വളരെ അധികം ആസ്വദിക്കാറുണ്ട്. ഒറ്റയ്ക്ക് ഡ്രൈവ് പോകുന്നതാണോ അല്ലെങ്കില്‍ ആരെങ്കിലും കൂടെ വേണോ എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ സല്‍മാന്‍ കുടുംബത്തോടുള്ള അറ്റാച്ച്‌മെന്റിനെ കുറിച്ച് പറയുന്നത്. കാന്താ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡിക്യു

എനിക്ക് എപ്പോഴും കൂട്ടിന് ആളുണ്ടാവുന്നതാണ് സന്തോഷം, പ്രത്യേകിച്ചും ഫാമിലി, വൈഫ്, മകള്‍. മകളെ കൂട്ടി ഡ്രൈവിന് പോകും, എന്നെപ്പോലെ കാറിനോട് മകള്‍ക്കും ഒരു താത്പര്യം ഉണ്ടാക്കി എടുക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവള്‍ക്കത് അത്ര താത്പര്യമില്ല, പുതിയ കാറില്‍ ഇരുന്നാല്‍ എനിക്ക് ഈ മണം ഇഷ്ടമല്ല എന്ന് പറയും. മകള്‍ക്കിപ്പോള്‍ എട്ട് വയസ്സായി, മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്.

മറിയം അച്ഛന്റെ ഓമനക്കുട്ടിയാണോ, അമ്മയുടെ ഓമനക്കുട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ – അവള്‍ ഏറ്റവും അധികം കാണുന്നത് അമ്മയെയാണ്. ഞാന്‍ കാമിയോ പോലെ എപ്പോഴെങ്കിലും വിസിറ്റ് ചെയ്യുന്ന വാപ്പയെ പോലെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ മകള്‍ക്കൊപ്പമുള്ള സമയം വളരെ അധികം സ്‌പോയില്‍ ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് മാസങ്ങള്‍ ഞാനും മകളും മാത്രമായിരുന്നു

അമാല്‍ ഇറ്റലിയില്‍ ഒരു കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാനാണ് മകളെ നോക്കിയത്. എനിക്ക് തോന്നുന്നു, ഞാന്‍ ആദ്യമായി മറിയത്തോട് നോ എന്നൊക്കെ പറഞ്ഞത് ആ സമയത്താണ്. അത് അവള്‍ക്ക് വലിയ അപ്‌സറ്റ് ആയിരുന്നു. അമ്മാ അപ്പ എന്നോട് നോ പറഞ്ഞു എന്നൊക്കെ അമാലിനെ വിളിച്ചു പറഞ്ഞു- ദുല്‍ഖര്‍ തന്റെ ഫാദര്‍ഹുഡ് ആസ്വദിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് പറയുന്നു.

2011 ല്‍ ആണ് ദുല്‍ഖറിന്റെയും അമാല്‍ സൂഫിയയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാരായി കണ്ടെത്തിയ പെണ്‍കുട്ടിയാണ് ആര്‍ക്കിടെക്ട് ആയ അമാല്‍. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരി എന്റെ ഭാര്യയാണ് എന്ന് പല അവസരത്തിലും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് പഠനം പൂര്‍ത്തിയാക്കണം, വിവാഹം കഴിയണം എന്നതായിരുന്നു മമ്മൂട്ടിയുടെ നിബന്ധന. അത് രണ്ടും കഴിഞ്ഞാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയത്. 2017 ല്‍ ആണ് അമാലിനും ദുല്‍ഖറിനും മകള്‍ പിറന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...