വടകര (കോഴിക്കോട്) ∙ ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളന്റെ പിതാവ് നെല്ലിയാട്ട് കുറുന്താടത്ത് ഡോ.ശ്യാമളൻ (88) യുഎസിൽ അന്തരിച്ചു.
പരേതരായ നെല്ലിയാട്ട് കൃഷ്ണന്റെയും പനങ്ങാട്ടു കുറുന്താടത്ത് മൈഥിലിയുടെയും മകനാണ്. ഭാര്യ: ഡോ.ജയലക്ഷ്മി (യുഎസ്). വീണ ലോഫ്റ്റസ് (യുഎസ്) ആണു മകൾ.
സഹോദരങ്ങൾ: വേണുഗോപാൽ, ദയ, പരേതരായ ഗംഗാധരൻ, സദാനന്ദൻ, രവീന്ദ്രൻ.
ഡോ.ശ്യാമളൻ മലബാറിലെ തിയ്യ സമൂഹത്തിന്റെ തായ്‌വേരുകൾ തേടി ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയ ഇദ്ദേഹം ‘മലബാറിലെ തിയ്യർ’ എന്ന ഗ്രന്ഥത്തിലൂടെ തിയ്യ സമൂഹം കിർഗിസ്ഥാനിൽ നിന്ന് പലായനം ചെയ്തുവന്നവരാണെന്നു സമർഥിച്ചിരുന്നു. ഇതു സംബന്ധിച്ചു നിരവധി സ്ഥലങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു.





