അമേരിക്കൻ വാർത്ത

ഫോമാ നാഷണൽ ബിസിനസ്സ് ഉച്ചകോടിക്ക് ഷിക്കാഗോ വേദിയായി; മികച്ച പ്രതികരണം!

ഷിക്കാഗോ: ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ബിസിനസ്സ് ഉച്ചകോടിക്ക് (നാഷണൽ ബിസിനസ്സ് സമ്മിറ്റ്) മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ചർച്ച് ആതിഥേയത്വം വഹിച്ചു.നവംബർ 2 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2:30-ന് ആരംഭിച്ച ഈ പ്രധാന സമ്മേളനത്തിൽ ഫോമാ ദേശീയ നേതാക്കൾ, ഫോമയുടെ ബിസിനസ്സ് ഫോറം ചെയർമാൻ, സെൻട്രൽ റീജിയൻ നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. ജോസ് മണക്കാട്ട്, ഷന മോഹൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

നാഷണൽ ബിസിനസ്സ് ഫോറം ചെയർമാൻ ബേബി ഊരാളിൽ ഉച്ചകോടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഫോമാ നാഷണൽ പ്രസിഡന്റ് ശ്രീ. ബേബി മണക്കുന്നേൽ, ഫോമാ എക്സിക്യൂട്ടീവ് ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ദേശീയ വനിതാ പ്രതിനിധി മഞ്ജു പിള്ള തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.ഷിക്കാഗോയിലെ പ്രമുഖ ബിസിനസ് സംരംഭകരായ ജോർജ് മൊളക്കൽ, ടോം സണ്ണി, അബിൻ കുര്യാക്കോസ്, റോബിൻ തോമസ്, അജി മാത്യു, ജോസഫ് കണ്ണൂക്കാടൻ, ഷാൻ കാതലിമുട്ടം, ജെറി തെക്കേൽ, ബിജു കിഴക്കേക്കുറ്റ്, ജോസ് കോലഞ്ചേരി തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തി.

ശ്രീ ജോൺസൻ കണ്ണൂക്കാടൻ ,ഷന മോഹൻ ,അച്ചൻകുഞ്ഞു മാത്യു,ജോസ് മണക്കാട്ട്,ജോൺ പാട്ടപ്പതി ,ചെയർമാൻ ആന്റോ കവലക്കൽ ,ബാബു മാത്യു,ജോസി കുരിശിങ്കൽ,സണ്ണി വള്ളിക്കളം റീജിയണൽ കോർഡിനേറ്റർ സാബു കട്ടപ്പുറം ,രാജൻ തലവടി ,എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി .
റീജിയണൽ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടൻ എല്ലാ വിശിഷ്ടാതിഥികൾക്കും ബിസിനെസ്സ് സംരംഭകർക്കും സ്പോൺസർമാരായ ജോർജ് മൊളക്കൽ ,സ്റ്റീഫൻ കിഴക്കേക്കുറ്റ്,ചാക്കോച്ചൻ കിഴക്കേക്കുറ്റ്,സജി വര്ഗീസ് ,ടോം സണ്ണി ,ടോണി കിഴക്കേക്കുറ്റ് ,ജെറിക്സ് തെക്കേൽ ,സ്റ്റീവ് ക്രിഫേസ് ,ഫാമിലി ഡെന്റൽ andrew&ജോസഫ് ചാമക്കാല ,joseph&നിഷ കിടങ്ങയിൽ ,ബാബു മാത്യു ,നാൻസി നൊവാക് ,തോമസ് കരികുളം ,കൈരളി ഫുഡ്സ്,ആഗ്നെസ് മാത്യു,സിറിയക് കൂവക്കാട്ടിൽ,ഷോൺ അച്ചേട്ട് എന്നിവർക്കും പങ്കെടുത്ത എല്ലാ മലയാളി സുഹൃത്തുക്കൾക്കും കൃതജ്ഞത രേഖപ്പെടുത്തി.മനോഹരമായി ഈ സമ്മേളനം സംഘടിപ്പിച്ചതിന് ഫോമാ ദേശീയ നേതൃത്വം സെൻട്രൽ റീജിയന്റെ ചുമതലക്കാരെ പ്രത്യേകം അഭിനന്ദിച്ചു .

ബിസിനസ്സ് ആരംഭം: സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ.നിർമ്മിത ബുദ്ധി (Artificial Intelligence): ദൈനംദിന ജീവിതത്തിൽ എ.ഐ. വരുത്തുന്ന മാറ്റങ്ങൾ.പുതിയ നികുതി നിയമങ്ങൾ: അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ നികുതി വ്യവസ്ഥകൾ.സാമ്പത്തിക ആസൂത്രണം (Financial Planning): മികച്ച സാമ്പത്തിക ഭാവിക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ഉച്ചകോടിയെ ശ്രദ്ധേയമാക്കി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...