അമേരിക്കൻ വാർത്ത

വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ലെജിസ്ളേറ്ററായി മലയാളിയായ ആനന്ദ് നമ്പിയാർ

ന്യുയോർക്ക്: സ്റ്റേറ്റിലെ പ്രമുഖ കൗണ്ടികളിലൊന്നായ വെസ്റ്ചെസ്റ്റർ കൗണ്ടി ലെജിസ്ളേറ്ററായി മലയാളിയായ ആനന്ദ്  നമ്പിയാർ ഡിസ്ട്രിക്ട് ഏഴിൽ  വിജയിച്ചു. അദ്ദേഹത്തിന് 2264 വോട്ട് (65 ശതമാനം) ലഭിച്ചു. എതിർത്ത കർട്ട്  വാൻ കുളർക്ക് 1214  വോട്ട്. (35 ശതമാനം)

വെസ്റ്റ് ചെസ്റ്ററിൽ കൗണ്ടി ലെജിസ്ളേറ്റർ ആകുന്ന   ആദ്യ ഇന്ത്യാക്കാരനാണ് . ഡെമോക്രാറ്റിക് പാർട്ടി എൻഡോർസ്സ് ചെയ്തതിനാൽ  പ്രൈമറി ഇല്ലായിരുന്നു .  

ലാർച്ച്മോണ്ട്, മാമറോനെക്ക്, റൈ, റൈ നെക്ക്, ഹാരിസൺ എന്നീ ടൗണുകൾ അടങ്ങിയതാണ് ഡിസ്ട്രിക്ട് 7.

വ്യത്യസ്തനായ ഒരു സ്ഥാനാർത്ഥിയാണ് അദ്ദേഹം. 12 പേറ്റന്റുകൾ ഉള്ള അപൂർവ വ്യക്തിത്വം. ജനിച്ചത് കേരളത്തിൽ. വളർന്നത് ബാംഗളൂരിൽ. അതിനാൽ കന്നഡ നന്നായി പറയും.  ജോലി ആരംഭിച്ചത് ഡൽഹിയിൽ. പിനീട് കാനഡ വഴി അമേരിക്കയിൽ.

ഇപ്പോൾ  മാമറോനെക്ക് ടൗൺ കൗൺസിൽമാനാണ്.  നേരത്തെ മാമറോനെക്ക് സ്കൂൾ ബോർഡ് അംഗമായിരുന്നു.  ഡിസ്ട്രിക്ട് ഏഴിൽ ഒഴിവു വന്നപ്പോൾ പലരും സ്ഥാനാര്ഥിത്വത്തിനായി ശ്രമിച്ചതാണെങ്കിലും ഏറ്റവും  അർഹനായ വ്യക്തി എന്ന നിലയിൽ  റൈ സിറ്റി ഡെമോക്രാറ്റിക് കമ്മിറ്റി ഏകകണ്ഠമായി അദ്ദേഹത്തെ പിന്തുണക്കുകയായിരുന്നു.

ഇന്ത്യൻ അമേരിക്കൻ, ദക്ഷിണേഷ്യൻ സമൂഹങ്ങളുടെ ശക്തമായ വക്താവാണ് 55 കാരനായ നമ്പ്യാർ. അദ്ദേഹവും ഭാര്യയും ദീപാവലി  വെസ്റ്റ്ചെസ്റ്ററിൽ സ്കൂൾ അവധി ദിനമായി  പ്രഖ്യാപിക്കുന്നതുനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി ലാർച്ച്മോണ്ടിൽ താമസിക്കുന്നു. അമേരിക്കൻ എക്സ്പ്രസ്, മാസ്റ്റർകാർഡ്, സിൻക്രൊണി ഫിനാൻഷ്യൽ എന്നിവയിൽ സീനിയർ എക്സിക്യൂട്ടീവായി 25 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള  അദ്ദേഹത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക വൈദഗ്ധ്യവും  പരിഹാരങ്ങൾ കണ്ടെത്താനുള്ള കഴിവും പൊതുപ്രവർത്തനത്തിലും മുതൽക്കൂട്ടാണ്.

ഡിസ്ട്രക്ടിലെ പ്രധാന പ്രശ്നങ്ങളായ വെള്ളപ്പൊക്കം, ഭവന ലഭ്യത കുറവ്, സാമ്പത്തിക അച്ചടക്കം  തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് മുൻഗണന നൽകുന്നതായിരുന്നു  അദ്ദേഹത്തിന്റെ പ്രചാരണം.  വെസ്റ്റ്ചെസ്റ്റർ കൗണ്ടിയുടെ 2.5 ബില്യൺ ഡോളറിന്റെ ബജറ്റ് കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കാൻ  തനിക്കാവുമെന്ന്  തന്റെ സാമ്പത്തിക വൈദഗ്ധ്യം  ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.

ഒരു മില്യൺ ജനസംഖ്യയുള്ള വെസ്റ്റ്ചെസ്റ്റർ സങ്കീർണ്ണമായ വെല്ലുവിളികൾ നേരിടുന്നു. ശക്തവും നേട്ടങ്ങൾ ഉണ്ടാക്കുന്നതുമായ നേതൃത്വം ആവശ്യമാണ്, നമ്പ്യാർ ചൂണ്ടിക്കാട്ടുന്നു . സാമ്പത്തിക പ്രതിസന്ധികളിൽ  സ്കൂൾ ജില്ലയെ നയിക്കുന്നതിനും  ടൗൺ ബോർഡിലെ സാമ്പത്തിക  നില  മെച്ചപ്പെടുത്തുന്നത്തിനുമൊക്കെ  തനിക്ക്  ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാനസികാരോഗ്യ സേവനങ്ങൾ, ഭാഷാ സേവനങ്ങൾ, വിവേചനത്തിനെതിരായ നടപടികൾ   തുടങ്ങിയവയാണ്   വെസ്റ്റ്ചെസ്റ്ററിലെ ഏഷ്യൻ അമേരിക്കക്കാരുടെ മുൻഗണനകൾ എന്ന്  2022 ലെ ഒരു പഠനത്തിലെ കണ്ടെത്തലുകളിലേക്കും അദ്ദേഹം വിരൽ ചൂണ്ടുന്നു. കൗണ്ടി വിഭവങ്ങളുടെ ന്യായമായ വിഹിതം ഡിസ്ട്രിക്ട്  7 ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ വിഷയങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുന്നു. ഡിസ്ട്രിക്ടിൽ  65,000 ൽ പരമാണ് ജനസംഖ്യ.

2021 ൽ കോർപ്പറേറ്റ് മേഖലയിൽ നിന്ന് വിരമിച്ചതിനുശേഷം, നമ്പ്യാർ പൊതുസേവനത്തിനായി സ്വയം പൂർണ്ണമായും സമർപ്പിച്ചിരിക്കുന്നു.  പ്രവർത്തനനത്തിൽ സുതാര്യതയും കമ്മ്യൂണിറ്റി ഇടപെടലും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ജനം ശ്രദ്ധിക്കുമ്പോഴാണ് സർക്കാർ   ഏറ്റവും നന്നായി പ്രവർത്തിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ഓരോ വെസ്റ്ചെസ്റ്റർ നിവാസിയും കേൾക്കപ്പെടുകയും വിലമതിക്കപ്പെടുകയും പ്രതിനിധീകരിക്കപ്പെടുകയും ചെയ്യണമെന്ന് താൻ  ആഗ്രഹിക്കുന്നു.

ഗുജറാത്തിയാണ്  ഭാര്യ ഹേമ. മൂന്ന് മക്കൾ: കുമാർ, സച്ചിൻ, സിമ്രാൻ 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...