ചരമം

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് ഹിന്ദുജ അന്തരിച്ചു

ല​​​ണ്ട​​​ൻ: ഹി​​​ന്ദു​​​ജ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഗോ​​​പി​​​ച​​​ന്ദ് പി.​​ ഹി​​​ന്ദു​​​ജ (85) അ​​​ന്ത​​​രി​​​ച്ചു. ല​​​ണ്ട​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ജി​​​പി എ​​​ന്ന് ബി​​​സി​​​ന​​​സ്‌​​​ വൃ​​​ത്ത​​​ങ്ങ​​​ളി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഗോ​​​പി​​​ച​​​ന്ദ് ഹി​​​ന്ദു​​​ജ ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഗോ​​​പി​​​ച​​​ന്ദ് ഹി​​​ന്ദു​​​ജ​​​യു​​​ടേ​​​ത് ബ്രി​​​ട്ട​​​നി​​​ലെ ഏ​​​റ്റ​​​വും സ​​​ന്പ​​​ന്ന കു​​​ടും​​​ബ​​​മാ​​​ണ്.

1940ൽ ​​​ജ​​​നി​​​ച്ച ഗോ​​​പി​​​ച​​​ന്ദ് നാ​​​ലു ഹി​​​ന്ദു​​​ജ സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രി​​​ൽ ര​​​ണ്ടാ​​​മ​​​നാ​​​യി​​​രു​​​ന്നു. മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​ൻ ശ്രീ​​​ച​​​ന്ദ് ഹി​​​ന്ദു​​​ജ 2023ൽ ​​​അ​​​ന്ത​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഹി​​​ന്ദു​​​ജ ഗ്രൂ​​​പ്പി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ​​​സ്ഥാ​​​നം ഗോ​​​പി​​​ച​​​ന്ദ് ഏ​​​റ്റെ​​​ടു​​​ത്തു. ഹി​​ന്ദു​​ജ ഗ്രൂ​​പ്പി​​നെ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വ​​ലി​​യ കോ​​ർ​​പ​​റേ​​റ്റ് സ്ഥാ​​പ​​ന​​മാ​​ക്കി മാ​​റ്റു​​ന്ന​​തി​​ൽ ഗോ​​പി​​ച​​ന്ദ് പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ച്ചു.

ഗോ​​​പി​​​ച​​​ന്ദി​​​ന്‍റെ പി​​​താ​​​വ് പ​​​ര​​​മാ​​​ന​​​ന്ദ് 1914ലാ​​​ണ് ഹി​​​ന്ദു​​​ജ ഗ്രൂ​​​പ്പ്, അ​​വി​​ഭ​​ക്ത ഇ​​ന്ത്യ​​യി​​ലെ സി​​​ന്ധി​​​ൽ (ഇ​​ന്ന​​ത്തെ പാ​​ക്കി​​സ്ഥാ​​ൻ) സ്ഥാ​​​പി​​​ച്ച​​​ത്. 1919ൽ ​​​ബി​​​സി​​​ന​​​സ് ഇ​​​റാ​​​നി​​​ലേ​​​ക്കു മാ​​​റ്റി. 1979ൽ ​​ഹി​​ന്ദു​​ജ ഗ്രൂ​​പ്പ് ബി​​സി​​ന​​സ് ബ്രി​​ട്ട​​നി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. മും​​​ബൈ​​​യി​​​ലെ ജ​​​യ് ഹി​​​ന്ദ് കോ​​​ള​​​ജി​​​ൽ​​​നി​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഗോ​​​പി​​​ച​​ന്ദ് കു​​​ടും​​​ബ​​​ബി​​​സി​​​ന​​​സി​​​ൽ സ​​​ജീ​​​വ​​​മാ​​​യി. 1984ൽ ​​ഗ​​ൾ​​ഫ് ഓ​​യി​​ലും 1987ൽ ​​അ​​​ശോ​​​ക് ലെ​​​യ്‌​​​ലാ​​​ൻ​​​ഡും ഹി​​​ന്ദു​​​ജ ഗ്രൂ​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്ത​​ത് ഗോ​​പി​​ച​​ന്ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു.

ബോ​​​ഫോ​​​ഴ്സ് അ​​​ഴി​​​മ​​​തി​​ക്കേ​​​സി​​​ൽ ഗോ​​​പി​​​ച​​​ന്ദും സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രാ​​​യ ശ്രീ​​​ച​​​ന്ദ്, പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​രും പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. മൂ​​​വ​​​രെ​​​യും 2005ൽ ​​​കോ​​​ട​​​തി വി​​​ട്ട​​​യ​​​ച്ചു.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....