അമേരിക്കൻ വാർത്ത

മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് പള്ളിയില്‍ പരുമല തിരുമേനിയുടെ 123-ാമത് ‘ദുക്‌റോനാ’ പെരുന്നാള്‍ ആഘോഷിച്ചു

പരിശുദ്ധ തിരുമേനിയുടെ ദുക്‌റോനോ പെരുന്നാള്‍ നവംബര്‍ 1,2 തീയ്യതികളില്‍ മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് പള്ളി ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഒന്നാം തീയ്യതി ശനിയാഴ്ച വൈകീട്ട് 6.15ന് ഗായക സംഘത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ക്ക് ശേഷം സന്ധ്യാപ്രാര്‍ത്ഥന, വെരി.റവ.ചെറിയാന്‍ മൂഴിയില്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ വചനശുശ്രൂഷ, ചെണ്ടമേളത്തോടെ പ്രദക്ഷിണം, ഡിന്നര്‍. ചെറിയാന്‍ അച്ഛന്റെ പ്രസംഗത്തില്‍ പരിശുദ്ധന്മാരെ ആദരിക്കുന്നതും, മദ്ധ്യസ്ഥതയില്‍   അഭയം പ്രാപിക്കുന്നതും ഏറ്റവും അനുഗ്രഹമാണെന്നും, ഒരുവന് വേണ്ടി അപരന്‍ പ്രാര്‍ത്ഥിക്കുന്നതാണ് മദ്ധ്യസ്ഥതയെന്നും, മദ്ധ്യസ്ഥത ആവശ്യപ്പെടുന്നവര്‍ അനുതാപ ഹൃദയം ഉള്ളവാരായിരിക്കണമെന്നും പറഞ്ഞു. 

ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥന, 9.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. വി.കുര്‍ബാനയ്ക്ക് റവ.ഫാ. ജിക്കു സഖറിയ മുഖ്യ കാര്‍മ്മികനും, റവ.ഫാ.ഏലിയാസ് എരമത്ത്‌സ, വികാരി റവ.ഫാ.ബിനു തോമസ് സഹകാര്‍മ്മികരുമായിരുന്നു. ജിക്കു അച്ഛന്‍ തന്റെ പ്രസംഗത്തില്‍ വിശുദ്ധന്മാരോടുള്ള പ്രാര്‍ത്ഥന നമുക്ക് വളരെ ശക്തമായ അത്മീയ പ്രചോദനം നല്‍കുമെന്നും, അതിലൂടെ ജീവിതത്തിലെ ഏത് കൊടുങ്കാറ്റിനേയും അതിജീവിക്കാനുള്ള ശക്തികിട്ടുമെന്നും ഓര്‍മ്മിപ്പിച്ചു. 

അതിന് ശേഷം പ്രദക്ഷിണം, ആശീര്‍വാദം, ലഞ്ച്, കൊടിയിറക്കം. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് കഴിച്ചത്. സുജ ഉതുപ്പാന്‍ ദമ്പതികളുടെ മക്കള്‍ മെറിനും, മാര്‍ട്ടിനുമാണ്. ശനിയാഴ്ചയും, ഞായറാഴ്ചയും ഒട്ടേറെ വിശ്വാസികള്‍ പെരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...