അമേരിക്കൻ വാർത്ത

ന്യൂയോർക് സെന്റ്‌ മേരീസ് സീറോ മലബാർ ഇടവകയിൽ രജത ജൂബിലി കൺവൻഷൻ രജിസ്‌ട്രേഷൻ കിക്കോഫ് ഉജ്ജ്വലമായി

ന്യൂയോർക്: കാൽനൂറ്റാണ്ടിലെത്തിനിൽക്കുന്ന ഷിക്കാഗോ സെന്റ്‌ തോമസ് സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷൻ ഒരുക്കങ്ങളിൽ വിശ്വാസ സമൂഹം സജീവമായി പങ്കെടുക്കുന്നു. നവംബർ രണ്ടിന് ന്യൂയോ ർക് ബെത്‌പേജ് സെൻറ് മേരീസ് സീറോ മലബാർ ദേവാലയത്തിൽ നടന്ന കൺവൻഷൻ കിക്കോഫിൽ ഒട്ടേറെപ്പേർ സാന്നിധ്യ സഹകരണ വാഗ്‌ദാനം നൽകി. ഇരുപത്തിഞ്ചിലേറെപ്പേരാണ് രജിസ്‌ട്രേഷൻ ഫോം കൈമാറിയത്. കൂടുതൽപ്പേർ ഇനിയും വരുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

രൂപതാ വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറത്തിൻറെ നേതൃത്വ ത്തിലായിരുന്നു കൺവൻഷൻ കിക്കോഫ്. ജൂബിലി ആഘോഷ കമ്മിറ്റി ചെയര്മാൻ ജോസഫ് ചാമക്കാല, കൺവൻഷൻ ചെയര്മാൻ ബിജി സി മാണി എന്നിവർ സന്നിഹിതരായിരുന്നു.

വികാരി ഫാ. ജോൺസ്റ്റി തച്ചാറയുടെ മേൽനോട്ടത്തിൽ ഇടവകയിലെ കൺവൻഷൻ കോർഡിനേറ്റർമാരായ ഷെറി നമ്പ്യാപറമ്പിൽ, തോമസ് മാത്യു (സണ്ണി), മാത്യു കൊച്ചുപുര, ജോസഫ് മാത്യു, ട്രസ്റ്റിമാരായ കുര്യാക്കോസ് സെബാസ്റ്റ്യൻ, ഷിനോ എബ്രഹാം, സിബി ജോർജ് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.

അടുത്തവർഷം ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോയിലെ ചരിത്രപ്രസി ദ്ധമായ മക്കോർമിക് പ്ലേസിലാണ് രൂപതയുടെ രജത ജൂബിലി കൺവൻഷൻ നടക്കുക. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഒരു കുടക്കീഴിൽ സമന്വയിപ്പിക്കുന്ന ഈ മഹാസമ്മേളനം കടലുൾക്കിപ്പുറവും വിശ്വാസവും സംസ്‌കാരവും ഹൃദയത്തിൽ ചാലിച്ച ഏവർക്കും ഒന്നുചേരുവാനും സ്നേഹം പങ്കിടുവാനും വിശ്വാസപ്രഘോഷണം ഏറ്റുചൊല്ലുവാനുമുള്ള അവസരമായിക്കും. 

നാലു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ ദിവസവും വിശുദ്ധ കുർബാന, ആരാധന എന്നിവക്കൊപ്പം വിദഗ്‌ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റിംഗുകളും ഉണ്ടായിരിക്കും. നാളിതുവരെ രൂപതയെ നയിച്ചവർക്കുള്ള ആദരവും, വിവിധങ്ങളായ കലാപരിപാടികളും, യുവ ജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും കൺവൻഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്‌ എല്ലാ വിശ്വാസികളെയും കൺവൻഷനിലേക്ക് ക്ഷണിക്കുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...