അമേരിക്കൻ വാർത്ത

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പറന്ന വിമാനത്തിന് മംഗോളിയയിൽ അടിയന്തര ലാൻഡിങ്

സാൻ ഫ്രാൻസിസ്‌കോ : യുഎസിലെ സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് മംഗോളിയയിൽ അടിയന്തര ലാൻഡിങ്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ബോയിങ് 777 വിമാനം മംഗോളിയയിലെ ഉലാൻബാതറ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

സാങ്കേതിക തകരാറുണ്ടെന്ന് വിമാന ജീവനക്കാർ സംശയിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ആണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിൽ പരിശോധന നടന്നു വരികയാണ്. അപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. ‘എയർ ഇന്ത്യയിൽ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണന,’ എന്ന് കുറിപ്പിൽ പറഞ്ഞു.

യാത്രക്കാരുടെ താമസത്തിനായി ഹോട്ടൽ, ഭക്ഷണ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിന് ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മംഗോളിയയിൽ കുടുങ്ങിക്കിടക്കുന്ന എയർ ഇന്ത്യ യാത്രക്കാർക്ക് വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതായി റിപ്പോർട്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...