സിനിമ

പാർവതി തിരുവോത്തിൻ്റെ മേക്കോവർ ചിത്രങ്ങൾ വൈറൽ; ബോളിവുഡ് അരങ്ങേറ്റത്തിന് മുന്നോടിയായുള്ള പുതിയ ലുക്ക്

മലയാളത്തിൻ്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളായ പാർവതി തിരുവോത്ത് പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വൻ മേക്കോവർ നടത്തിയാണ് നടി ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത്. ‘ഇവിടെ അവൾ ഉദിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചത്. ഒറ്റനോട്ടത്തിൽ ഇത് പാർവതി തന്നെയാണോ എന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

‘നോട്ട്ബുക്ക്’ എന്ന സിനിമയിലൂടെയാണ് പാർവതി മലയാളികളുടെ ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ബോളിവുഡിൽ അരങ്ങേറ്റം

ബോളിവുഡ് താരം ഹൃത്വിക് റോഷൻ ആദ്യമായി നിർമ്മിക്കുന്ന വെബ് സീരീസിലാണ് പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്നത്. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ പ്രൈമുമായി സഹകരിച്ച് ഹൃത്വിക് റോഷനും ബന്ധുവായ ഈഷാൻ റോഷനും ചേർന്ന് എച്ച് ആർ എക്സ് ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ സീരീസിന് ‘സ്റ്റോം’ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. അജിത്ത്പാൽ സിംഗ് ആണ് സീരീസ് സംവിധാനം ചെയ്യുന്നത്.

പാർവതിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന് താഴെ ‘സൂപ്പറായിട്ടുണ്ട്’, ‘എന്താ ലുക്ക്’, ‘ഹാലോവീൻ വസ്ത്രം ആണോ’ എന്നിങ്ങനെ നിരവധി കമൻ്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്. താരത്തിൻ്റെ ബോളിവുഡ് പ്രവേശനത്തിന് മുന്നോടിയായുള്ള ലുക്കാണിതെന്നും ആരാധകർ വിലയിരുത്തുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...