കായികം

കീവിസ് മുൻ നായകൻ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ക്രൈസ്റ്റചർച്ച്: ന്യൂസിലാൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്ററും മുൻ നായകനുമായ കെയ്‌ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ടീമിന് കൂടുതൽ വ്യക്തത നൽകുന്നതിനാണ് വിരമിക്കൽ പ്രഖ്യാപനമെന്ന് അദ്ദേഹം അറിയിച്ചു. ട്വന്റി-20 ഫോർ‌മാറ്റിൽ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ റൺവേട്ടക്കാരനായാണ് അദ്ദേഹം പടിയിറങ്ങുന്നത്.

93 മത്സരങ്ങളിൽ നിന്ന് 18 അർദ്ധസെഞ്ച്വറികളടക്കം 34.4 ശരാശരിയിൽ 2,575 റൺസാണ് താരം നേടിയത്. 2021 ട്വന്റി-20 ലോകകപ്പിൽ ന്യൂസിലാൻഡിനെ ഫൈനലിലേക്ക് അദ്ദേഹം നയിക്കുകയും ചെയ്തിട്ടുണ്ട്. 2016ലും 2022ലും സെമിഫൈനൽ കളിച്ചു.

ഫ്രാഞ്ചൈസി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ പങ്കാളിത്തം കുറയ്ക്കുമെന്ന് 35കാരനായ താരം നേരത്തെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. അതേസമയം ട്വന്റി-20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എനിക്കും ടീമിനും പറ്റിയ സമയമാണിത്. മുന്നോട്ടുള്ള പരമ്പരകളിലും അടുത്ത ട്വന്റി-20 ലോകകപ്പിലും ടീമിന് കൂടുതൽ വ്യക്തത ലഭിക്കാൻ എന്റെ വിരമിക്കൽ പ്രഖ്യാപനം സഹായിക്കും. ട്വന്റി-20യിൽ കളിപ്പിക്കാൻ ഒട്ടേറെ മികച്ച പ്രതിഭകൾ ടീമിലുണ്ട്. അവർക്ക് അവസരം നൽകുന്നതിനും ലോകകപ്പിന് തയാറെടുക്കുന്നതിനും ഇനിയുള്ള സമയം വളരെ പ്രധാനമാണ്’. അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ വിൻഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ താരം ക്രീസിലെത്തും. ടെസ്റ്റ് മത്സരങ്ങളിൽ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ റൺവേട്ടക്കാരനെന്ന റെക്കാഡും വില്യംസണിനാണ്. 105 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 54.88 ശരാശരിയിൽ 9276 റൺസാണ് താരം നേടിയത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകായികം

ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ...

അമേരിക്കൻ വാർത്തകായികം

ക്യാപിറ്റൽ കപ്പ് സോക്കർ: ഒരുക്കങ്ങൾ പൂർത്തിയായി

വാഷിംഗ്ടൺ ഡിസി: മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് നടത്തുന്ന മൂന്നാമത്‌ നോർത്ത്...

കായികംപ്രധാന വാർത്ത

IPL 2026: ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 43 റൺസിനാണ് ആർസിബിയുടെ ജയം. ആർസിബി...

കായികംപ്രധാന വാർത്ത

ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

അഹമ്മദാബാദ്: ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 6 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ...