അമേരിക്കൻ വാർത്ത

ലാനാ പതിനാലാമത് വൈജ്ഞാനിക സമ്മേളനത്തിനു ഡാലസിൽ തുടക്കമായി

ഡാലസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് വൈജ്ഞാനിക സമ്മേളനത്തിന് റജിസ്ട്രേഷൻ, പരിചയം പുതുക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ഡോ. എം.വി. പിള്ളയുടെ ‘കൈയെഴുത്തുകൾ: കാലം, വിചിത്രം, ചരിത്രവും ജീവിതകഥകളും’ എന്ന പ്രഭാഷണവും തുടർന്ന് സജി ഏബ്രഹാമിന്റെ ‘ചരിത്രകാരനായി വരൂ… ദാ, സാഹിത്യം വിളിക്കുന്നു’ എന്ന പ്രഭാഷണം നടന്നു.

4:30 മുതൽ 5:45 വരെ ‘മഷി പൂണ്ട കവിതകൾ’ എന്ന കവിതാവായനാ സെഷനിൽ മോഡറേറ്റർമാരായി ജെ.സി.ജെ., ബിന്ദു ടി.ജെ., സന്തോഷ് പാല എന്നിവർ പ്രവർത്തിച്ചു. വിവിധ കവിതകളും കൃതികളും അവതരിപ്പിച്ചവരിൽ ജോസ് ഒച്ചാലിൽ, ജോസൻ ജോർജ്, ജോസ് ചെറിയപ്പുറം, ഫ്രാൻസിസ് തോട്ടത്തിൽ, ഷാജു ജോൺ, അനൂപ ഡാനിയൽ, സിനി പണിക്കർ, ഉമ സജി, റഹിമാബി മൊയ്‌ദീൻ, ഗൗതം കൃഷ്ണ സജി, അനസ്വരം മാമ്പിള്ളി, ഉഷ നായർ, ഉമ ഹരിദാസ് എന്നിവർ ഉൾപ്പെടുന്നു.

ഷാജു ജോൺ (കൺവൻഷൻ കമ്മിറ്റി അധ്യക്ഷൻ) സ്വാഗതം ആശംസിച്ചു. ലാനാ പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ചു. സജി ഏബ്രഹാം ഉദ്ഘാടനപ്രസംഗം നടത്തി. പുസ്തക പ്രകാശനം സജി ഏബ്രഹാം നിർവഹിച്ചു. ആശംസാപ്രസംഗത്തിനു ശേഷം നിർമല ജോസഫ് നന്ദി പറഞ്ഞു.

എം.എസ്.ടി. നമ്പൂതിരി, ഏബ്രഹാം തെക്കേമുറി, റിനി മമ്പലം, അജയകുമാർ ദിവാകരൻ, എം.ടി. വാസുദേവൻ നായർ, പ്രഫ. എം.കെ. സാനു എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹരിദാസ് തങ്കപ്പൻ പ്രസംഗിച്ചു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...