അമേരിക്കൻ വാർത്ത

‘ടൈലനോൾ’ മൂവായിരം കുപ്പികൾ തിരിച്ചുവിളിച്ച് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ

ന്യൂയോർക്ക് : ‘കേടായ കണ്ടെയ്‌നർ’ കണ്ടെത്തിയതിനെ തുടർന്ന് ടൈലനോൾ മരുന്നിന്റെ ഏകദേശം 3,000 കുപ്പികൾ രാജ്യവ്യാപകമായി തിരിച്ചുവിളിക്കാൻ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നിർദേശം നൽകി. ക്ലാസ് II വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് മരുന്ന് തിരിച്ചുവിളിച്ചിരിക്കുന്നത്. കൊളറാഡോ, ഇലിനോയ്, ഒഹായോ, ഇൻഡ്യാന എന്നീ സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത മരുന്നാണ് തിരിച്ചുവിളിച്ചത്.

ടൈലനോളിലെ പ്രധാന ഘടകമായ അസറ്റാമിനോഫെൻ (Acetaminophen) എന്ന മരുന്നും പാരസെറ്റമോൾ (Paracetamol) എന്ന മരുന്നും ഒന്നു തന്നെയാണ്. രാസപരമായി C8H9NO2 എന്ന ഫോർമുലയുള്ള ഈ മരുന്ന് അമേരിക്കയിലും ജപ്പാനിലും അസറ്റാമിനോഫെൻ (ടൈലനോൾ) എന്നും യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പാരസെറ്റമോൾ (പാനഡോൾ) എന്നുമാണ് അറിയപ്പെടുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...