കൗതുകങ്ങൾ

വിവാഹവേഷത്തിൽ ഇരുപതിലേറെ കമ്പനികളുടെ പരസ്യം പതിച്ചു; വിവാഹച്ചെലവ് കണ്ടെത്തുന്നതിന് ഒരു നൂതന മാർഗം

വിവാഹം എന്നോർക്കുമ്പോൾ ഭക്ഷണം ഏർപ്പാടാക്കണം, വധൂവരൻമാരുടെ വസ്ത്രങ്ങൾ…അങ്ങനെ കാശുമറിയുന്ന എന്തെല്ലാം കാര്യങ്ങൾ. വിവാഹച്ചെലവ് കണ്ടെത്തുന്നതിന് ഒരു നൂതന മാർഗം പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ് ഫ്രാൻസിലെ ലില്ലിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ് ഉടമയായ ഡാഗോബെർട് റിനോഫ്.

വിവാഹത്തിനു ധരിച്ച സ്യൂട്ടിൽ ഇരുപതിലേറെ കമ്പനികളുടെ ലോഗോകൾ റിനോഫ് പതിപ്പിച്ചു. വെറുതെ പതിപ്പിക്കുകയായിരുന്നില്ല അത്, മറിച്ച് ഒരു പരസ്യം തന്നെയായിരുന്നു. സ്വന്തം സ്റ്റാർട്ടപ്പിന്റെ ലോഗോയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതു ചെയ്യാനുള്ള ശ്രമം ജൂലൈയിൽ തന്നെ റിനോഫ് തുടങ്ങിയിരുന്നു. ഇതിനായി പ്രത്യേകമൊരു ട്യൂക്‌സെഡോ സ്യൂട്ട് വാങ്ങുകയും പരസ്യം പതിക്കുന്ന സ്ലോട്ടുകൾ അടയാളപ്പെടുത്തിവയ്ക്കുകയും ചെയ്തു.

ഈ സ്ലോട്ടിലേക്കാണു വിവിധ കമ്പനികൾ പരസ്യം നൽകിയത്. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ വീണ്ടും തയ്യൽക്കടയിലെത്തിച്ച് സ്യൂട്ട് പൂർണാവസ്ഥയിലാക്കി. വിവാഹച്ചെലവുകൾ കഴിച്ച് 2500 യുഎസ് ഡോളർ വിവാഹത്തിലൂടെ സമ്പാദിക്കുകയും ചെയ്‌തെന്നാണു റിനോഫ് പറയുന്നത്. ഈ വ്യത്യസ്ത വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമത്തിൽ പ്രതികരണങ്ങളെത്തി.

വളരെ നല്ല ബിസിനസ് ബുദ്ധിയാണു റിനോഫിനുള്ളതെന്നും സംഭവം തമാശയായിരുന്നെന്നും ചിലർ പറഞ്ഞു. എന്നാൽ വിവാഹം പോലെ പ്രധാനപ്പെട്ട ഒരു ചടങ്ങിൽ ഇങ്ങനെ കാട്ടുന്നത് നല്ലതാണോ എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...