അമേരിക്കൻ വാർത്ത

റ്റാംപയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും മിഷൻ ഞായർ ആചരണവും സംഘടിപ്പിച്ചു

റ്റാംപ (ഫ്‌ലോറിഡ) : റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും മിഷൻ ഞായർ ആചരണവും സംഘടിപ്പിച്ചു. 2025 2026 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് ദേശീയ പ്രസിഡന്റും അന്തർദേശീയ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി.

റീജനൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ, യൂണിറ്റ് ഓർഗനൈസർ അലിയ കണ്ടാരപ്പള്ളിൽ, എബിൻ തടത്തിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സ്റ്റീവ് പൂവത്തുങ്കൽ (പ്രസിഡന്റ്), മരീസ്സ മുടീകുന്നേൽ (വൈസ് പ്രസിഡന്റ്), മിയ കൂന്തമറ്റത്തിൽ (സെക്രട്ടറി), ആമി ആക്കൽകൊട്ടാരം (ജോയിന്റ് സെക്രട്ടറി), ആംസ്റ്റൺ അഴക്കേടത്ത്, ക്രിസ്റ്റിൻ കല്ലിടുക്കിൽ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.

മിഷൻ ഞായർ ഫണ്ട് സ്വരൂപിക്കുന്നതിനായി കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ വിവിധ സ്റ്റാളുകളും പ്രവർത്തനങ്ങളും അന്ന് ദിവസം ഒരുക്കി. സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങരയുടെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും ദേവാലയ എക്‌സിക്യൂട്ടീവും പരിപാടികൾ ക്രമീകരിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...