അമേരിക്കൻ വാർത്ത

സേവ്യർ ഖാൻ വട്ടായിൽ അച്ചൻ നയിക്കുന്ന ആന്തരീക സൗഖ്യധ്യാനം 7, 8, 9 തീയ്യതികളിൽ

ഓസ്റ്റിൻ: ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ഓസ്റ്റിൻ പട്ടണത്തിൽ മാനറിൽ പ്രവർത്തിച്ചു വരുന്ന ബഹു. സേവ്യർഖാൻ വട്ടായിലച്ചൻ നേതൃത്വം കൊടുക്കുന്ന പി.ഡി.എം. റിന്യൂവൽ സെന്ററിൽ എല്ലാ മാസവും, വിവിധങ്ങളായ നിരവധി ധ്യാനങ്ങളാണ് വിജയകരമായി നടന്നു വരുന്നത്.

ഈ നവംബർ മാസത്തിലെ ധ്യാനങ്ങൾ 7,8,9 (വെള്ളി, ശനി, ഞായർ) തീയ്യതികളിലാണ് നടക്കുന്നത്. ഈ ആന്തരിക സൗഖ്യധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത് ബഹു.സേവ്യർ ഖാൻ വട്ടായിലച്ചൻ ആണ്.

ധ്യാനം നവംബർ 7ാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അവസാനിക്കും.

ഈ ആന്തരീക സൗഖ്യ ധ്യാനത്തിൽ വചനപ്രഘോഷണവും, വിശുദ്ധ കുർബ്ബാന വിടുതൽ ശുശ്രൂഷകൾ, വെഞ്ചിരിപ്പു ശുശ്രൂഷകൾ, പരിശുദ്ധ കുർബ്ബാനയുടെ ആരാധന തുടങ്ങി നിരവധി ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. കൗൺസിലിങ്ങിനും, കുമ്പസാരത്തിനും സ്പിരിച്ചൽ ഷെയറിംഗിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈ ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും നിങ്ങളുടെ സീറ്റുകൾ മുൻകൂട്ടി രിജിസ്റ്റർ ചെയ്യുന്നതിന് ഫ്‌ളെയറിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ അറിയാം. 8327581080, 4086434888.

Report സണ്ണി തോമസ്‌

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...