അന്താരാഷ്ട്ര വാർത്ത

100 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് ആംവേ; ഇന്ത്യ ആംവേയുടെ മൂന്ന് ആഗോള ഉൽപ്പാദന കേന്ദ്രങ്ങളിൽ മികച്ചത്

കൊച്ചി: ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ചതിന്റെ പത്താം വാർഷികത്തിൽ 100 കോടി രൂപ (12 മില്യൺ യുഎസ് ഡോളർ) നിക്ഷേപം പ്രഖ്യാപിച്ച് ആംവേ. വാർഷികത്തിന്റെ ഭാഗമായി ഇന്ത്യ സന്ദർശിച്ച ആംവേ പ്രസിഡന്റും സിഇഒയുമായ മൈക്കൽ നെൽസനാണു പ്രഖ്യാപനം നടത്തിയത്.

ആംവേയുടെ മൂന്ന് ആഗോള ഉൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഇന്ത്യ ആംവേയുടെ ആഗോള പ്രവർത്തനങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ്. അതിനാൽ കൂടുതൽ വികസനങ്ങൾ നടത്തുന്നതിനും, ആംവേ ബിസിനസ് ഓണർ/ഡിസ്ട്രിബ്യൂട്ടർമാരെ മെച്ചപ്പെടുത്തുന്നതിനും, സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം വളർത്തുന്നതിനുമായി അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിലാണ് 100 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നത്.

നിലവിലുള്ള സ്‌റ്റോറുകളെ പുനർരൂപകൽപ്പന ചെയ്തും, മികച്ച പരിശീലന മേഖലകൾ വികസിപ്പിച്ചും, മെച്ചപ്പെടുത്തിയ സേവന അനുഭവങ്ങൾ നൽകിയും അവയുടെ മികവുയർത്തുകയാണ് ലക്ഷ്യം. ഉൽപ്പന്ന പരിജ്ഞാനം, ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ, സർട്ടിഫിക്കേഷൻ എന്നിവയെക്കുറിച്ചുള്ള വ്യക്തമായി നടപ്പാക്കുന്ന പരിപാടികളിലൂടെ വിതരണക്കാരെ ശാക്തീകരിക്കുന്നതിലും ഈ വികസന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...