അമേരിക്കൻ വാർത്ത

ഹൂസ്റ്റണിൽ ഇടുക്കി നവോദയ സംഗമം നവംബർ 1ന്

ഹൂസ്റ്റൺ: യുഎസിലുള്ള ഇടുക്കി നവോദയ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളുടെ സംഗമം നവംബർ 1ന് നടക്കും. ഹാംപ്റ്റൺ ഇൻ ആൻഡ് സ്വീറ്റ്സിൽ രാവിലെ പത്ത് മുതൽ രണ്ടു മണി വരെയാണ് സംഗമം. വിവിധ പ്രദേശങ്ങളിൽനിന്നായി അറുപതോളം അംഗങ്ങൾ പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ചിലരുടെ കുടുംബാംങ്ങളും എത്തിച്ചേരുന്നുണ്ട്.

യുഎസിൽനിന്നുള്ള ജിമ്മി ജോസ് (ടെക്സസ്), രാഹുൽ സോമൻ, അഞ്ജു പിള്ള (ഹൂസ്റ്റൺ), കാനഡയിൽനിന്നുള്ള മുഹമ്മദ് റഫീഖ് (കാൽഗറി), ശ്രീകുമാർ (ടൊറന്റോ) എന്നിവരാണ് സംഗമത്തിന്റെ കോഓർഡിനേറ്റർമാർ.

പിന്നാക്ക മേഖലകളിൽ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനായി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ൽ ആരംഭിച്ച നവോദയ പദ്ധതിയിൽ കേരളത്തിൽ ആരംഭിച്ച നാലു വിദ്യാലയങ്ങളിലൊന്നാണ് ഇടുക്കിയിലേത്. സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ജിമ്മി ജോസുമായി ബന്ധപ്പെടാം (972) 369-3047).

Report വിൻജോ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...