അമേരിക്കൻ വാർത്ത

ബെൻസേലം സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാൾ ഒക്ടോബർ 31 മുതൽ

ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 123–ാം ഓർമപ്പെരുന്നാൾ, ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ കൊണ്ടാടുന്നു. ഓർമ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്, ഒക്ടോബർ 26ന് കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, റവ. ഫാ. കെ.പി. വർഗീസ് എന്നിവർ ചേർന്ന് പെരുന്നാൾ കൊടിയേറ്റ് നടത്തി.

ഒക്ടോബർ 31ന് വൈകിട്ട് 6:45ന് സന്ധ്യാ നമസ്കാരവും, 7:00 മണിക്ക് മൂന്നിന്മേൽ കുർബാനയും അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും മധ്യസ്ഥ പ്രാർഥനയും നേർച്ചവിളമ്പും ഉണ്ടായിരിക്കും. നവംബർ ഒന്നിന് വൈകിട്ട് 3 മണിക്ക് പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തീകരിച്ച ഫാ. കെ പി വർഗീസിന്റെ പൗരോഹിത്യ ഗോൾഡൻ ജൂബിലി ആഘോഷം നടക്കും. തുടർന്ന് 5 മണിക്ക് ഡിന്നർ. 6 00 മുതൽ സന്ധ്യാ നമസ്കാരവും സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ സമാപന ദിവസമായ നവംബർ രണ്ടിന് രാവിലെ 8:30 ന് പ്രഭാത നമസ്കാരം, അതിനെത്തുടർന്ന് 9 :30 ന് ഓർത്തഡോക്സ് സഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും, ഉണ്ടായിരിക്കും. അതിനെത്തുടർന്ന്, 11:30 ന് മുത്തുക്കുടകളും കുരിശുകളും കാതോലിക്കേറ്റ് പതാകയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസ പള്ളിയുടെ കുരിശടിയിലേക്ക് പുറപ്പെടും. റാസ, തിരികെ പള്ളിയിലെത്തിയ ശേഷം മദ്ധ്യസ്ഥപ്രാഥനയും ആശീർവാദവും നടക്കും. 12:30 ന് വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി പെരുന്നാൾ ചടങ്ങുകൾക്ക് സമാപനം കുറിക്കും.

വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, സെക്രട്ടറി ജോർജ്ജ് എം. മാത്യു, ട്രഷറാർ അലക്സ് തങ്കച്ചൻ, അസോസിയേറ്റ് മിനിസ്റ്റർ സീന മാത്യു എന്നിവർക്കൊപ്പം, ഈ വർഷത്തെ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി, ഡോ. ജോ വി ജോൺ, ബിനുമോൻ യോഹന്നാൻ എന്നിവർ പെരുന്നാൾ കോഓർഡിനേറ്റേഴ്സായുമുള്ള വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.


Report രാജു ശങ്കരത്തിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...