അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ റാന്നി അസോസിയേഷൻ കേരളോത്സവം നവംബർ 2ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) കേരളപ്പിറവി ആഘോഷവും കുടുംബസംഗമവും ‘കേരളോത്സവം – A Journey Through Tradition’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. ഹൂസ്റ്റണിൽ നടക്കുന്ന ആദ്യത്തെ കേരളപ്പിറവി ആഘോഷങ്ങൾക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. നവംബർ 2ന് വൈകിട്ട് 4:30ന് സ്റ്റാഫോർഡിലെ കേരളാ ഹൗസിൽ (1415 Packer Ln, Stafford, TX 77477) വച്ച് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

മലയാളി പാരമ്പര്യം വിളിച്ചോതുന്ന ഈ ആഘോഷത്തിൽ വൈവിധ്യമാർന്ന കലാ- സാംസ്കാരിക പരിപാടികൾ അരങ്ങേറും. കൂടാതെ, പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഈ പരിപാടിയുടെ ഒരുക്കത്തിലാണ് സംഘാടകർ. ഗാനങ്ങൾ, മോഹിനിയാട്ടം, ഒപ്പന, വിവിധതരം നൃത്തങ്ങൾ, ചെണ്ടമേളം തുടങ്ങിയവ അരങ്ങേറും. ഏറ്റവും നന്നായി കേരളത്തനിമയിൽ വസ്ത്രം ധരിച്ച് വരുന്ന ദമ്പതികളെ കേരള മന്നൻ ആയും, മങ്ക ആയും തിരഞ്ഞെടുത്ത് ചടങ്ങിൽ ആദരിക്കും. ഡോർ പ്രൈസുകളും പരിപാടിയെ ആകർഷകമാക്കും.

ചടങ്ങിൽ സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ അതിഥികളായി പങ്കെടുക്കും. ക്യാപ്റ്റൻ മനോജ് കുമാർ പൂപാറയിൽ മുഖ്യാതിഥിയായിരിക്കും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്ജ് ജൂലി മാത്യു തുടങ്ങിയവർ കേരളോത്സാവത്തിൽ പങ്കെടുത്തു കേരളപിറവി ആശംസകൾ അറിയിക്കും..

ബിജു സക്കറിയ (പ്രസിഡന്റ്), വിനോദ് ചെറിയാൻ (ജനറൽ സെക്രട്ടറി), ബിനു സക്കറിയ (ട്രഷറർ), ജിൻസ് മാത്യു (വൈസ് പ്രസിഡന്റ്), ബാബു കലീന (സെക്രട്ടറി), ജിമോൻ റാന്നി (ഉപ രക്ഷാധികാരി,) അനില സന്ദീപ് (പ്രോഗ്രാം കോഓർഡിനേറ്റർ), എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. ഹൂസ്റ്റണിലെ എല്ലാ മലയാളികളെയും കുടുംബസമേതം കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ  ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ  പരിപാടിയിൽ പങ്കെടുക്കുന്നതിന് അസോസിയേഷൻ ഭാരവാഹികളുമായി ഒക്ടോബർ 31ന് മുമ്പായി ബന്ധപ്പെടണം.


കൂടുതൽ വിവരങ്ങൾക്ക് ; ബിജു സക്കറിയ: 281-919-4709, അനിലാ സന്ദീപ്: 281-380-8216, വിനോദ് ചെറിയാൻ: 832-689-4742, ബിനു സക്കറിയ: 865-951-9481. 

Report ജീമോൻ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...