അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്; സ്വന്തം സൈനികർ കൊല്ലപ്പെടുകയാണെങ്കിൽ ഇസ്രയേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. സ്വന്തം സൈനികർ കൊല്ലപ്പെടുകയാണെങ്കിൽ ഇസ്രയേൽ തിരിച്ചടിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്് പ്രഖ്യാപിച്ചതോടെ ആശങ്ക ശക്തമാകുന്നു. അതിനിടെ ഗാസയിലെ വെടിനിർത്തലിന് ‘ഒന്നും’ ഭീഷണിയാകില്ലെന്നും വ്യക്തമാക്കി. അതായത് ഒരാളെ കൊന്നാൽ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം. ഗാസയിൽ വെടിനിർത്തൽ കരാറുണ്ടായിട്ടും വെടിയൊച്ചകൾ തുടരുന്നു. ഇത് സമാധാന കരാറിനെ തകർക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. അപ്പോഴും ഇസ്രേയേലിനെ പിന്തുണയ്ക്കുന്ന അമേരിക്ക സമാധാന കരാറിൽ ശുഭപ്രതീക്ഷയിലുമാണ്.

ഭീകരർ ഒരു ഇസ്രായേലി സൈനികനെ കൊന്നു. അത് കൊണ്ടാണ് ഇസ്രായേലികൾ തിരിച്ചടിച്ചത് എന്നും അവർ തിരിച്ചടിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം ഔദ്യോഗിക വിമാനമായ എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിവയ്പ്പിന് ഒരു ദിവസത്തിന് ശേഷവും, ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാർ ലംഘിച്ചതായി പരസ്പരം ആരോപിച്ചതിനു ശേഷമാണ് ട്രംപ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. ഇന്നലെ ആക്രമണം നടന്നതിന് ശേഷവും വെടിനിർത്തൽ നിലനിൽക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്.

മേഖലയിൽ സംഘർഷ സാധ്യതകൾ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വാൻസിന്റെ ഈ പ്രസ്താവന. ഇത് അന്താരാഷ്ട്ര നിരീക്ഷകർ ഗൗരവകരമായിട്ടാണ് കാണുന്നത്. അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ ഒരു വലിയ സംഘർഷത്തിന്റെ സൂചനകളായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലാണ് വാൻസിന്റെ ഈ നിരീക്ഷണം നിർണായകമാകുന്നത്. ഈ സംഭവങ്ങൾ ഒരു താൽക്കാലികം മാത്രമാണ്, അല്ലാതെ ഗാസയിലെ നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമല്ല. നിലവിലുള്ള സമാധാന ശ്രമങ്ങളെ ഇത് കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു.

ഗാസ മുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾക്കിടെ, നിലവിലുള്ള വെടിനിർത്തൽ ധാരണകൾ ഇപ്പോഴും ശക്തമാണെന്നും അത് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് വാൻസ് ഊന്നിപ്പറയുന്നത്. വിവിധ കക്ഷികൾക്കിടയിലുള്ള ധാരണകളും പ്രതിബദ്ധതകളും ഇപ്പോഴും നിലവിലുണ്ടെന്നും, ചെറിയ തോതിലുള്ള പ്രശ്‌നങ്ങളെ ഒരു വലിയ പരാജയമായി കാണേണ്ടതില്ലെന്നും അദ്ദേഹം തന്റെ നിരീക്ഷണത്തിൽ കൂട്ടിച്ചേർത്തു. ഇസ്രായേലിനും ഹമാസിനും ഇടയിൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന സംഘർഷാവസ്ഥകൾക്ക് പിന്നാലെ സാധാരണയായി വെടിനിർത്തൽ കരാറുകൾ നിലവിൽ വരാറുണ്ട്. ഈ കരാറുകൾ പലപ്പോഴും ദുർബലമാണെങ്കിലും, അവ മേഖലയിലെ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

വാൻസിന്റെ കാഴ്ചപ്പാടിൽ, ഈ വെടിനിർത്തൽ സംവിധാനം അതിന്റെ അടിസ്ഥാനപരമായ പ്രവർത്തനങ്ങളിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും, നിലവിലെ സ്ഥിതിഗതികൾ നിന്തണവിധേയമാണെന്നുമാണ്. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴും, വെടിനിർത്തലിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ഒരു പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നേതാവിന്റെ ഈ വിലയിരുത്തൽ ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളിൽ നിലനിൽക്കുന്ന ഭിന്നതകളെ എടുത്തു കാണിക്കുന്നു. മേഖലയിലെ സമാധാനപരമായ സഹവർത്തിത്വത്തിനായുള്ള പ്രതീക്ഷകൾ നിലനിർത്തുന്നതിൽ വാൻസിന്റെ ഈ കാഴ്ചപ്പാടിന് അതിന്റേതായ പ്രാധാന്യമുണ്ട്. ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങൾ മടക്കി നൽകുന്ന കാര്യത്തിൽ ഹമാസ് ഭീകരർ ഒളിച്ചുകളി നടത്തുകയാണ് എന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഹമാസ് ഇനിയും നിരായുധീകരിക്കാൻ തയ്യാറാകാത്തത് ഇസ്രയേലിനെ കൂടുതൽ ചൊടിപ്പിച്ചിരിക്കുകയാണ്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...