അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ ഫോക്കസ് ഗ്രൂപ്പ് ഫാൾ ഫെസ്റ്റ് നടത്തി

ന്യൂയോർക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ ഫോക്കസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25- ശനിയാഴ്ച പള്ളിയുടെ പാർക്കിംഗ് ലോട്ടിൽ വെച്ച് ‘ഫാൾ ഫെസ്റ്റ്’ നടത്തി. ഇതോടൊപ്പം സമീപ പ്രദേശങ്ങളിലുള്ള സ്‌കൂൾ കുട്ടികൾക്ക് കിറ്റ്, സ്‌നാക്‌സ്, വിവിധയിനം ആഹാരസാധനങ്ങൾ എന്നിവ വിതരണം ചെയ്തു. കൂടാതെ കായിക വിനോദങ്ങളും സംഘടിപ്പിച്ചു.

യോങ്കേഴ്‌സ് മേയർ മൈക്ക് സ്പാനോ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. യോങ്കേഴ്‌സ് സിറ്റി കൗൺസിൽ പ്രസിഡന്റ് ലക്കീഷ കോളിൻസ് ബെല്ലാമിയും ചടങ്ങിൽ പങ്കെടുത്തു. ടോമി തോമസ്, ജെയ്ക്കബ് വർക്കി, സെലിൻ ജാഗേശ്വർ എന്നിവർ പരിപാടിയുടെ പ്രധാന നടത്തിപ്പിന് നേതൃത്വം നൽകി.

വികാരി റവ.ഫാ. ചെറിയാൻ നീലാങ്കൽ പരിപാടികൾക്ക് മുൻകൈ എടുത്ത എല്ലാ ഭാരവാഹികളേയും അനുമോദിച്ചു.

Report : ജെയിംസ് മാത്യു (പി.ആർ.ഒ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...