അമേരിക്കൻ വാർത്ത

മഞ്ഞനിക്കര ബാവായുടെ ഓർമ്മപ്പെരുന്നാൾ ചിക്കാഗോയിൽ

ചിക്കാഗോ: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ഓർമ്മപ്പെരുന്നാൾ ചിക്കാഗോയിലുള്ള സെന്റ് പീറ്റേഴ്സ്, സെന്റ് ജോർജ്, സെന്റ് മാർക്ക് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 7, 8 (ശനി, ഞായർ) തീയതികളിൽ നോർത്ത് ലേയ്ക്ക് സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വെച്ച് (150 E. Belle Drive, Northlake, IL-60164) വിപുലമായ രീതിയിൽ കൊണ്ടാടുവാൻ 2025 ഒക്ടോബർ 15-ന് സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വെച്ച് കൂടിയ സംയുക്ത പെരുന്നാൾ കമ്മിറ്റി തീരുമാനിച്ചു. ഈ പെരുന്നാളിന്റെ പ്രധാന കാർമ്മികൻ ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ അയൂബ് മോർ സിൽവാനിയോസ് ആണ്.

മലങ്കരയിൽ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയർക്കീസാണ് പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവാ.

ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ വിശ്വാസികളായ നിങ്ങളെ ഏവരേയും സംഘാടകർ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

Report : വര്‍ഗീസ് പാലമലയില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...