കുട്ടി വാർത്തശാസ്ത്രീയം

ആൻഡ്രോയ്ഡിലും തരംഗമാകാൻ സോറ! ലോഞ്ചിങ് ഉടൻ

ഓപൺ എ.ഐ അടുത്തിടെയാണ് എ.ഐ വിഡിയോ ജനറേഷൻ മോഡലായ സോറ 2 രംഗത്തറക്കിയത്. പുറത്തിറക്കി ദിവസങ്ങൾക്കകം തന്നെ ഉപയോക്താക്കൾക്കിടയിൽ പ്രിയങ്കരമായി മാറുകയും ചെയ്തു. നിരവധി പുതിയ സവിശേഷതകൾ സോറ2വിലുണ്ട്. നിലവിൽ ഇത് ഐ.ഒ.എസ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാവൂ.

എന്നാൽ അധികം വൈകാതെ ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സോറ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായും ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഇത് സന്തോഷ വാർത്തയാണ്. ഇത് പുറത്തിറക്കുന്നതോടെ സിനിമാറ്റിക്, കാർട്ടൂൺ, ആനിമേഷൻ എന്നിങ്ങനെ നിരവധി ശൈലികളിൽ സ്ഥിരത നിലനിർത്തിക്കൊണ്ട് തന്നെ ഒന്നിലധികം ഷോട്ടുകൾ ഉൾക്കൊള്ളുന്ന വിഡിയോകൾ നിർമിക്കാൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കൾക്കും കഴിയും.

ഓപൺഎ.ഐ സോറയുടെ മേധാവി ബിൽ പീബിൾസ് എക്‌സിലൂടെയാണ് സോറയുടെ ആൻഡ്രോയ്ഡ് പതിപ്പ് ഉടൻ വരുന്നെന്ന് സ്ഥിരീകരിച്ചത്. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. തുടക്കത്തിൽ ഇത് ഇൻവൈറ്റ് കോഡ് നൽകിക്കൊണ്ട് മാത്രമായിരിക്കും ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്നത്.

അതായത് ഐ.ഒ.എസിലേതിന് സമാനമായി ആക്‌സസ് നേടുന്നതിന് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും ഇൻവൈറ്റ് കോഡ് ആവശ്യമായി വന്നേക്കാം. എന്നാൽ ഇത് ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായേക്കില്ല. അതായത് പ്രാരംഭ ലോഞ്ച് അമേരിക്കയിൽ മാത്രമായിരിക്കും.

കൂടുതൽ അപ്‌ഡേറ്റുകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കാമിയോ ഫീച്ചർ എന്ന ഈ അപ്‌ഡേറ്റിൽ ഇനി മുതൽ ഉപയോക്താക്കൾക്ക് വളർത്തുമൃഗങ്ങൾ, വസ്തുക്കൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങളുടെ കാമിയോ വിഡിയോകൾ എന്നിവ സൃഷ്ടിക്കാൻ കഴിയും.

ആപ്പ് പുറത്തിറക്കി വളരെ കുറച്ച് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം ഡൗൺലോഡുകളാണ് ഉണ്ടായത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നെതെന്നും ചാറ്റ് ജി.പി.ടിയേക്കാൾ ഉയർന്ന വളർച്ചയാണ് കാണിക്കുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു

Related Articles

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

എഴുന്നേറ്റുനിന്ന് കുട്ടി, സീറ്റ് ബെൽറ്റ് ഇടില്ലെന്ന് വാശി; വിമാനം റദ്ദാക്കി, കുടുങ്ങി യാത്രക്കാർ

വിക്ടോറിയ: യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ്...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ ഇനി അമേരിക്കൻ മലയാളി നേഥൻ തോമസ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥൻ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...