അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

92–ാം വയസ്സിൽ പോൾ ബിയ വീണ്ടും പ്രസിഡന്റ്; ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

യവുൻഡേ : കാമറൂൺ പ്രസിഡന്റായി പോൾ ബിയ (92) വീണ്ടും അധികാരം നിലനിർത്തി. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായ പോൾ ബിയ, എട്ടാം തവണയാണ് പ്രസിഡന്റാകുന്നത്. ബിയ 1982 മുതൽ പ്രസിഡന്റാണ്. 1975 മുതൽ 7 വർഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇതുകൂടി കൂട്ടിയാൽ ലോകത്ത് ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന വ്യക്തിയാണ് പോൾ ബിയ. 2008ൽ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയ പോൾ ബിയ, തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ ജയിച്ച് ഭരണം നിലനിർത്തി.

തിരഞ്ഞെടുപ്പിൽ പോൾ ബിയ തന്നെയാണ് വിജയിച്ചതെന്ന് സുപ്രീം കോടതി തീർപ്പുകൽപ്പിച്ചു. കഴിഞ്ഞ 12ന് നടന്ന തിരഞ്ഞെടുപ്പിൽ 53.66% വോട്ടാണ് ബിയ നേടിയത്. പ്രധാന എതിർ സ്ഥാനാർഥി ഇസ്സ ചിരോമ ബകറിക്ക് 35.19% വോട്ടുകിട്ടി. ചിരോമ വിജയം അവകാശപ്പെട്ടതോടെയാണ് വിഷയം കോടതിയിലെത്തിയത്. 7 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി.

പ്രാഥമിക ഫലസൂചനകൾ പ്രകാരം പോൾ ബിയ മുന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ പല തവണ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടെന്ന് ഇസ്സ ചിരോമ ബകറി സമൂഹമാധ്യമത്തിൽ കുറിച്ചു. തിര!ഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ ആരോപണം സർക്കാർ വൃത്തങ്ങൾ തള്ളി.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...