അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ ഇനി അമേരിക്കൻ മലയാളി നേഥൻ തോമസ്

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥൻ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 18 വയസും 346 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം മയാമി ഡേഡ് കോളേജിൽ എഞ്ചിനിയറിങ് പ്രോഗ്രാമിംഗ് അധ്യാപകനായി ചുമതലയേറ്റത്. ഇതോടെയാണ് 306 വർഷം പഴക്കമുള്ള റെക്കോർഡ് അദ്ദേഹം മറികടന്നത്.

1717-ൽ വെറും 19-ാം വയസ്സിൽ പ്രൊഫസറായ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലോറിന്റെ റെക്കോർഡാണ് നേഥൻ തോമസ് തകർത്തത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സ്ഥിരീകരണപ്രകാരം, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ബഹുമതിയാണ് അദ്ദേഹത്തിന് ലഭിച്ചത്.

മിക്ക വിദ്യാർത്ഥികളും കോളേജ് ജീവിതം ആരംഭിക്കുന്ന പ്രായത്തിൽ തന്നെ നേഥൻ തോമസ് ഫ്ലോറിഡ ഇന്റർനാഷണൽ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിരുന്നു. അതിന് മുമ്പ് വെറും 14-ാം വയസ്സിൽ മയാമി ഡേഡ് കോളേജിൽ നിന്ന് അസോസിയേറ്റ് ബിരുദവും കരസ്ഥമാക്കിയിരുന്നു.

നിലവിൽ മയാമി ഡേഡ് കോളേജിൽ ഓൺലൈൻ എഞ്ചിനിയറിങ് കോഴ്സുകൾ പഠിപ്പിക്കുന്നതിനൊപ്പം, യൂണിവേഴ്സിറ്റി ഓഫ് മയാമി ലോ സ്കൂളിൽ നിയമപഠനവും തുടരുകയാണ്. അദ്ദേഹത്തിന്റെ ഈ നേട്ടം ലോകമെമ്പാടുമുള്ള യുവാക്കൾക്ക് പ്രചോദനമാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് വ്യക്തമാക്കി.-

  • Report പ്രസാദ് തീയാടിക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...