അമേരിക്കൻ വാർത്ത

ലുഫ്താൻസ വിമാനത്തിൽ കൗമാരക്കാരെ മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ

ബോസ്റ്റൺ: ഷിക്കാഗോയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിൽ (എൽഎച്ച് 431) രണ്ട് കൗമാരക്കാരെ മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28) ആണ് യുഎസിൽ അറസ്റ്റിലായിരിക്കുന്നത്. യാത്രക്കാരെ ആക്രമിച്ചതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് ബോസ്റ്റണിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ഈ മാസം 25ന് സംഭവം നടന്നത്.

ലുഫ്താൻസ ഫ്‌ലൈറ്റ് എൽഎച്ച് 431 ഷിക്കാഗോ ഓഹേർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭക്ഷണവിതരണത്തിന് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന 17 വയസ്സുള്ള ഒരു കൗമാരക്കാരൻ ഉണർന്നപ്പോൾ ഉസിരിപ്പള്ളി അടുത്ത് നിൽക്കുന്നത് കണ്ടു. പ്രകോപനമില്ലാതെ, ഇയാൾ കൗമാരക്കാരന്റെ തോളെല്ലിന്റെ ഭാഗത്ത് മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തിരുന്ന 17 വയസ്സുകാരന് നേരെ തിരിഞ്ഞ ഉസിരിപ്പള്ളി, അതേ ഫോർക്ക് ഉപയോഗിച്ച് തലയുടെ പിൻഭാഗത്ത് കുത്തി. രണ്ടാമത്തെ യാത്രക്കാരന് തലയിൽ മുറിവേറ്റിട്ടുണ്ട്.

വിമാന ജീവനക്കാർ ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചപ്പോൾ, ഇയാൾ കൈവിരലുകൾ തോക്ക് പോലെയാക്കി വായിൽ വച്ച് ‘വെടിവെക്കുന്ന’ ആംഗ്യം കാണിച്ചു. വിമാനത്തിനുള്ളിൽ സുരക്ഷാ ഭീഷണിയുണ്ടായതിനെ തുടർന്ന് പൈലറ്റുമാർ എൽഎച്ച് 431 വിമാനം അടിയന്തരമായി മാസച്യുസിറ്റ്‌സിലെ ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

വിമാനം നിലത്തിറങ്ങിയ ഉടൻ തന്നെ എഫ്ബിഐ, മാസച്യുസിറ്റ്‌സ് സ്‌റ്റേറ്റ് പൊലീസ് എന്നിവരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണീത് കുമാർ ഉസിരിപ്പള്ളിക്ക് നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥി വീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്. ഏറ്റവും ഒടുവിൽ ബിബ്ലിക്കൽ സ്റ്റഡീസിലെ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിലാണ് ചേർന്നിരുന്നത്.

‘മാരകായുധം ഉപയോഗിച്ച് ശാരീരിക ഉപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചു’ എന്ന വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് യുഎസ്. ഡിസ്ട്രിക്റ്റ് കോടതിയിൽ ഇയാൾക്കെതിരെ ഫെഡറൽ കുറ്റം ചുമത്തി. ഈ കുറ്റത്തിന് പരമാവധി 10 വർഷം വരെ തടവും 250,000 ഡോളർ വരെ പിഴയും ലഭിക്കാവുന്നതാണ്. വിമാന യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസിൽ ബോസ്റ്റൺ കോടതിയിൽ തുടർ നിയമനടപടികൾ നടക്കും.

Report ജയിംസ് വർഗീസ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...