അമേരിക്കൻ വാർത്തകൗതുകങ്ങൾ

ഫ്‌ലൈറ്റ് ടിക്കറ്റെടുത്ത് ബസിൽ യാത്ര: അമേരിക്കൻ എയർലൈൻസിന്റെ പുതിയ ‘ലാൻഡ് ലൈൻ’ സേവനം, വിചിത്രാനുഭവം പങ്കുവച്ച് യുവതി

ഷിക്കോഗോ : വിമാന യാത്രയ്ക്ക് തയ്യാറെടുത്ത യാത്രക്കാരിയെ ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ ബസ് സർവീസ്. ഇൻഡ്യാനയിലെ സൗത്ത് ബെൻഡിൽ നിന്ന് ഷിക്കോഗോയിലേക്കുള്ള യാത്രയിൽ നടന്ന വിചിത്രമായ അനുഭവം ക്രിസ്റ്റ മോട്ട്‌സ് എന്ന യുവതിയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.

ഷിക്കോഗോയിലേക്ക് കണക്ട് ചെയ്യാനായി യാത്ര ബുക്ക് ചെയ്ത ക്രിസ്റ്റ, ചെക്ക്ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് ഗേറ്റിലെ കാത്തിരിപ്പ് എല്ലാം പൂർത്തിയാക്കിയ ശേഷമാണ് ബോർഡിങ്ങിനായി പോയത്. പക്ഷേ ക്രിസ്റ്റയെ കാത്തിരുന്നത് സൗത്ത് ബെൻഡ് നിന്ന് ഷിക്കോഗോയിലേക്കുള്ള ആഡംബര ബസ് സർവീസയായിരുന്നു. യാത്രയുടെ എല്ലാ ഘട്ടങ്ങളും വിമാന യാത്രയ്ക്ക് സമാനമായ രീതിയിലായിരുന്നു സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നത്.

മുൻപ് ഫിലഡൽഫിയയിൽ മാത്രം ലഭ്യമായിരുന്ന ഈ സേവനം സൗത്ത് ബെൻഡിൽ പുതുതായി തുടങ്ങിയതായിരുന്നു. ബുക്ക് ചെയ്യുമ്പോൾ ‘ബസ്’ ഓപ്ഷൻ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ക്രിസ്റ്റ പറഞ്ഞു. എങ്കിലും, മൊത്തത്തിലുള്ള യാത്രാസമയം നോക്കിയാണ് താൻ ബുക്ക് ചെയ്തതെന്നും, ലഭിച്ച ആഡംബര സേവനത്തിൽ സംതൃപ്തയാണെന്നും സർവീസിന്റെ ആദ്യ ദിവസത്തെ ആദ്യ യാത്രയായിരുന്നു ഇതെന്നും ക്രിസ്റ്റ കൂട്ടിച്ചേർത്തു. വൈറലായ 44 സെക്കൻഡ് വിഡിയോയിൽ, ടാക്‌സി ബസ് വിമാനങ്ങൾക്കരികിലൂടെ ഓടുന്നതും ക്രിസ്റ്റ പങ്കുവയ്ക്കുന്നുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...