അമേരിക്കൻ വാർത്തകുട്ടി വാർത്ത

ടെക്‌സസിലെ എല്ലാ സ്‌റ്റേറ്റ് പാർക്കുകളിലും സൗജന്യ പ്രവേശനം: ‘ടെക്‌സസ് സ്‌റ്റേറ്റ് പാർക്‌സ് ഡേ’ നവംബർ രണ്ടിന്

ഓസ്റ്റിൻ: ടെക്‌സസിലെ പ്രകൃതിസൗന്ദര്യവും ചരിത്രപരമായ പൈതൃകവും എല്ലാവർക്കും സൗജന്യമായി ആസ്വദിക്കാൻ അവസരം. ടെക്‌സസ് പാർക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് വിഭാഗം നവംബർ രണ്ടിന് ടെക്‌സസ് സ്‌റ്റേറ്റ് പാർക്‌സ് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 89 സ്‌റ്റേറ്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ ദിനത്തിൽ, വന്യജീവി നിരീക്ഷണം, നടപ്പ്, സൈക്കിൾ യാത്ര, നീന്തൽ, പാഡിൽബോർഡിങ്, ഫോട്ടോഗ്രഫി തുടങ്ങിയ സാധാരണ ദിവസംഉപയോഗ പ്രവർത്തനങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കും. എങ്കിലും, ക്യാംപിങ് പോലെയുള്ള പ്രത്യേക പരിപാടികൾ എന്നിവയ്ക്ക് സാധാരണ ഫീസ് ബാധകമായിരിക്കും.

പാർക്കുകളിലെ പ്രധാന ദിനപരിപാടികളിൽ ബേഡ് വാച്ചിങ് ഹൈക്ക് (ആൃമ്വീ െആലിറ ടമേലേ ജമൃസ), ഫ്രോഗ് പോണ്ട് ഫ്രോളിക് (ഋിരവമിലേറ ഞീരസ), മിഷൻ ഹിസ്റ്ററി ടൂർ (ഏീഹശമറ ടമേലേ ജമൃസ), ഡൈനോസർ വാലി ഹൈക്ക്, ഡേ ഓഫ് ദ ഡെഡ് ആഘോഷം (ഘമസല ആീയ ടമിറഹശി) തുടങ്ങിയവ ഉൾപ്പെടും.

പാർക്കുകൾ സാധാരണ ദിവസങ്ങളിലേതുപോലെ പ്രവർത്തിക്കുമെങ്കിലും ക്യാപാസിറ്റി പരിധി ഉള്ളതിനാൽ തിരക്ക് ഒഴിവാക്കാൻ സന്ദർശകർ മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിന് അധികൃതർ ശുപാർശ ചെയ്യുന്നു. കൂടാതെ, വെറ്ററൻസ് ഡേ (നവംബർ 11) മുന്നോടിയായി, മുൻ സൈനികർക്കും നിലവിൽ സൈനിക സേവനം നടത്തുന്നവർക്കും ഗോൾഡ് സ്റ്റാർ കുടുംബങ്ങൾക്കും സൗജന്യ പാർക്ലാൻഡ് പാസ്‌പോർട്ട് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...