അമേരിക്കൻ വാർത്ത

റ്റാംപ: സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ നവംബർ 1, 2 തീയതികളിൽ

റ്റാംപ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123ാമത് ഓർമ്മപ്പെരുന്നാൾ, റ്റാംപ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും.

ഒക്ടോബർ 26ന് ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം പള്ളിയങ്കണത്തിൽ കുരിശുതൊട്ടിയുടെ സമീപത്തായി സ്ഥാപിച്ച പുതിയ കാൻഡിൽ സ്റ്റാൻഡിന്റെ കൂദാശാ സമർപ്പണത്തിന് ശേഷം, ഇടവക വികാരി റവ. ജോർജ് പൗലോസ് കോപ്പറെപ്പിസ്‌കോപ്പ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചതോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി.

ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകളിലെ മുഖ്യ കാർമ്മികൻ റവ. തോമസ് പോൾ റമ്പാനാണ്. ഇടവക റവ. ജോർജ് പൗലോസ് കോപ്പറെപ്പിസ്‌കോപ്പ സഹ കാർമ്മികനായിരിക്കും. ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ശുശ്രൂഷകളിൽ വിശ്വാസികൾ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി അഭ്യർഥിച്ചു.

Report : രാജു മൈലപ്ര

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...