അമേരിക്കൻ വാർത്തകായികം

പ്രൈം വോളിബോൾ ലീഗ് സീസൺ 4 കിരീടം ബംഗളൂരു ടോർപ്പിഡോസിന്

ഹൈദരാബാദ്: വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആർ.ആർ. കാബേൽ പ്രൈം വോളിബോൾ ലീഗിന്റെ (PVL) സീസൺ 4 കിരീടം ബംഗളൂരു ടോർപ്പിഡോസ് സ്വന്തമാക്കി. ടീമിന്റെ ചരിത്രത്തിലെ ആദ്യത്തെ പി.വി.എൽ. കിരീടമാണിത്.

ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ, ശക്തരായ മുംബൈ മീറ്റിയോർസിനെ തകർത്താണ് ബംഗളൂരു ടോർപ്പിഡോസ് ചാമ്പ്യൻ പട്ടം അണിഞ്ഞത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടോർപ്പിഡോസ് ഫൈനലിലും അതേ മികവ് തുടരുകയായിരുന്നു. സെമിഫൈനലിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ പരാജയപ്പെടുത്തിയാണ് അവർ ഫൈനലിൽ പ്രവേശിച്ചത്.ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ടീം അംഗങ്ങളുടെ കൂട്ടായ പ്രകടനമാണ് ബംഗളൂരുവിന് കിരീടം നേടിക്കൊടുത്തത്. നിർണ്ണായക സമയങ്ങളിൽ സൂപ്പർ പോയിന്റുകൾ നേടി ടീമിനെ മുന്നോട്ട് നയിച്ച താരം ജയ്ലൻ പെൻറോസ്, ടൂർണ്ണമെൻ്റിൽ ഏറ്റവുമധികം പോയിൻ്റുകൾ നേടിയ മലയാളി താരം ജേ യൽ ബെഞ്ചമിൻ , തകർക്കാനാകാത്ത പ്രതിരോധം തീർത്ത ജിഷ്ണു മുജീബ് എന്നിവർ ബംഗളൂരുവിന്റെ വിജയശില്പികളായി.

കിരീടം നേടിയതിന്റെ സന്തോഷത്തിൽ ബംഗളൂരു ടോർപ്പിഡോസ് ടീം ഒന്നടങ്കം ആഹ്ലാദം പ്രകടിപ്പിച്ചു. ബെസ്റ്റ് അറ്റാക്കറായി ബാംഗ്ളൂരു ടോർപ്പിഡോസ് ടീമിൻ്റെ മലയാളി താരം ജോയൽ ബഞ്ചമിൻ തിരഞ്ഞെടുക്കപ്പെട്ടു.

മുൻ അമേരിക്കൻ വോളിബോൾ കളിക്കാരനായിരുന്ന ഡേവിഡ് ലി ആയിരുന്നു ബാംഗ്ളൂരു ടീമിൻ്റെ കോച്ച് .പി.വി. ൽ സീസൺ 4-ലെ ഈ വിജയം വോളിബോൾ പ്രേമികൾക്ക് ഒരുപിടി ആവേശ നിമിഷങ്ങളാണ് സമ്മാനിച്ചത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...