അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചു; ഇന്ത്യയുഎസ് വ്യാപാരക്കരാർ ചർച്ച അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്. ഇരു രാജ്യങ്ങളും മിക്ക വിഷയങ്ങളിലും ഒരു ധാരണയിലെത്തിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ വിശദാംശങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

കരാർ സംബന്ധിച്ച ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ‘കരാറിലേക്ക് ഇനി അധികദൂരമില്ല. നിലവിൽ പരിഹരിക്കാൻ വലിയ വ്യത്യാസങ്ങളൊന്നും നിലവിലില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും വ്യാപാര കരാർ തയ്യാറാക്കുന്ന തിരക്കിലാണ്. ചർച്ചകളിൽ പുതിയ തടസ്സങ്ങളൊന്നും ഉടലെടുത്തിട്ടില്ല. മിക്ക വിഷയങ്ങളിലും ഒരു ധാരണയിലെത്തിയതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ അഞ്ച് ഘട്ട ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ട വ്യാപാര കരാറിനായുള്ള ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് തർക്കം അടുത്ത രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ഇന്ത്യയുടെ ചീഫ് ഇക്കണോമിക് അഡ്വൈസർ വി അനന്ത നാഗേശ്വരൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. വൈറ്റ് ഹൗസ് ഏർപ്പെടുത്തിയ പിഴ ഈടാക്കൽ പിൻവലിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കാൻ എളുപ്പം സാധിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഷിപ്പ്‌മെന്റുകൾക്ക് 25% താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ 25% അധിക പിഴയും ചുമത്തി. ഇന്ത്യ ഏകദേശം 34% അസംസ്‌കൃത എണ്ണ റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തിന്റെ നിലവിലെ എണ്ണ വാതക ആവശ്യകതയുടെ ഏകദേശം 10% അമേരിക്കയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറച്ച് അമേരിക്കയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും വാങ്ങാൻ ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിനെക്കുറിച്ച് നിരന്തരമായ ചർച്ചകൾ നടക്കുന്നതായി അടുത്തിടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. നവംബറിള്ളിൽ ചർച്ചകൾ പൂർത്തിയാക്കാൻ എല്ലാ സാധ്യതകളുമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

കഴിഞ്ഞ മാസം, വാണിജ്യ മന്ത്രി വ്യാപാര ചർച്ചകൾക്കായി ന്യൂയോർക്കിലേക്ക് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാറിൽ വേഗത്തിൽ ഏർപ്പെടാനുള്ള ചർച്ചകൾ തുടരാൻ ഈ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. അമേരിക്ക ഇന്ത്യക്ക് മേൽ 50% താരിഫ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ചർച്ചയായിരുന്നു ഇത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...