അമേരിക്കൻ വാർത്തപ്രധാന വാർത്ത

അമേരിക്കയിലെ ചിക്കാഗോയിൽ കേരള കോൺഗ്രസ്സ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീ. അപു ജോൺ ജോസഫിന് ചിക്കാഗോ പൗരാവലി ഉജ്ജ്വലസീകരണം നൽകുന്നു.

അമേരിക്കയിലെ ചിക്കാഗോയിൽ കേരള കോൺഗ്രസ്സ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീ. അപു ജോൺ ജോസഫിന് ചിക്കാഗോയിലെ പൗരാവലി പ്രദേശത്തുള്ള പ്രവാസി കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു .

2025 ഒക്ടോബർ 26-ന് ഞായറാഴ്ച വൈകിട്ട് 6.30-നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയമാണ് സ്വീകരണത്തിന് വേദിയാകുക. Address: 7800 Lyons St, Morton Grove, IL 60053

കേരള കോൺഗ്രസ്സ് നേതാവായ അപ്പു ജോൺ ജോസഫിന് ചിക്കാഗോയിലെ പ്രവാസി സമൂഹവുമായി സംവദിക്കാനും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള അവസരമാണിത്. പ്രവാസി കേരള കോൺഗ്രസ്സിന്റെ പ്രധാന നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. ഈ സ്വീകരണ ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ പറയുന്ന ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്:

Sunny Vallikulam – +1 (847) 722-7598 Mathew Thattamattom – +1 (773) 317-3444

Shibu Mulayanikunnel – +1 (630) 849-1253 Augustine Alapattu – +1 (224) 415-5087 രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും പരിപാടിയിൽ പങ്കുചേരുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...