അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ റാന്നി അസോസിയേഷൻ കേരളോത്സവം: നവംബർ 2-ന് സ്റ്റാഫോർഡിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) കേരളപ്പിറവി ആഘോഷവും കുടുംബസംഗമവും ‘കേരളോത്സവം – എ ജേർണി ത്രൂ ട്രഡീഷൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. ഹൂസ്റ്റണിൽ നടക്കുന്ന ആദ്യത്തെ കേരളപ്പിറവി ആഘോഷങ്ങൾക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്.

ഈ വർഷത്തെ പരിപാടി നവംബർ 2, ഞായറാഴ്ച, വൈകുന്നേരം 4:30-ന് സ്റ്റാഫോർഡിലെ കേരളാ ഹൗസിൽ (1415 Packer Ln, Stafford, TX 77477) വെച്ച് നടക്കും.മലയാളി പാരമ്പര്യം വിളിച്ചോതുന്ന ഈ ആഘോഷത്തിൽ വൈവിധ്യമാർന്ന കലാ- സാംസ്കാരിക പരിപാടികൾ അരങ്ങേറും. കൂടാതെ, പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വാഴയിലയിൽ രുചികരമായ കേരളതനിമയിൽ വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്.

ഏറ്റവും നന്നായി കേരളതനിമയിൽ വസ്ത്രം ധരിച്ച് വരുന്ന പുരുഷനെ കേരള മന്നൻ ആയും, സ്ത്രീയെ കേരള മങ്ക ആയും തിരഞ്ഞെടുത്ത് ആദരിക്കും.പ്രമുഖ അതിഥികൾ:ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ അതിഥികളായി പങ്കെടുക്കും.• മുഖ്യാതിഥി: ക്യാപ്റ്റൻ മനോജ്കുമാർ പൂപാറയിൽ• അതിഥികൾ:• സ്റ്റാഫോർഡ് മേയർ കെൻ മാത്യു• മിസോറി സിറ്റി മേയർ റോബിൻ എലക്കാട്ടു• ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ• ജഡ്ജ് ജൂലി മാത്യു.

സ്പോൺസർമാർസന്ദീപ് തേവർവലിൽ മെഗാ സ്പോൺസർ (പെറി ഹോംസ്), രെഞ്ചു രാജ് (വിൻഡ്സർ മോർട്ട്ഗേജ്), മാത്യൂസ് ചാണ്ടപിള്ള, ജീമോൻ റാന്നി, ജൈജു കുരുവിള (TWFG ഇൻഷുറൻസ് ഗ്രൂപ്പ്), സുബിൻ കുമാരൻ (കിയാൻ ഇൻ്റർനാഷണൽ LLC & കിയാൻ ലോജിസ്റ്റിക്സ് Ltd), ബിജു സക്കറിയ (സാക്ക് ഓഡിയോ ലൈവ് റെക്കോഡിങ് & മിക്സിംഗ്), ബാലു സക്കറിയ (B Zac Suites) എന്നിവരുടെ സ്‌പോൺസറഷിപ്പിൻ്റെ സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.ബിജു സക്കറിയ (പ്രസിഡൻ്റ്) വിനോദ് ചെറിയാൻ (ജനറൽ സെക്രട്ടറി) ബിനു സക്കറിയ (ട്രഷറർ) ജിൻസ് മാത്യു (വൈസ് പ്രസിഡൻ്റ്) ബാബു കലിന (സെക്രട്ടറി) ജിമോൻ റാന്നി (രക്ഷാധികാരി) അനില സന്ദീപ് (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. പ്രവേശന വിവരങ്ങൾ:പരിപാടിയിൽ പങ്കെടുക്കുന്നതിന് ഒരാൾക്ക് 15 ഡോളർ ആണ് രജിസ്ട്രേഷൻ ഫീസ്.കേരളോത്സവത്തിനായിട്ടുള്ള RSVP ഒക്ടോബർ 26, ഞായറാഴ്ചക്കകം പൂർത്തിയാക്കേണ്ടതാണെന്നറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും RSVP ചെയ്യുന്നതിനും താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്:• ബിജു സക്കറിയ: 281-919-4709• അനിലാ സന്ദീപ്: 281-380-8216• വിനോദ് ചെറിയാൻ: 832-689-4742• ബിനു സക്കറിയ: 865-951-9481ഹൂസ്റ്റണിലെ എല്ലാ മലയാളികളെയും കുടുംബസമേതം കേരളത്തിൻ്റെ പാരമ്പര്യം വിളിച്ചോതുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...