കുട്ടി വാർത്തകേരള വാർത്ത

‘വിദ്യാർഥികളെ തിരുത്താൻ രണ്ടടി കൊടുക്കുന്നതിൽ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി കേരള ഹൈക്കോടതി

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാർഥിയെ തിരുത്താനും അധ്യാപകർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാർഥികളെ ചൂരൽകൊണ്ട് തല്ലിയ സംഭവത്തിൽ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകൻ അടിച്ചാൽ തെറ്റില്ലെന്നും ജസ്റ്റിസ് സി. പ്രതീപ് കുമാർ നിരീക്ഷിച്ചു.

സ്‌കൂൾ അച്ചടക്കം, കുട്ടികളെ തിരുത്തൽ എന്നിവയ്ക്കായി അധ്യാപകൻ ചൂരൽ പ്രയോഗിക്കുന്നത് കുറ്റകരമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വിദ്യാർഥി സ്‌കൂളിന്റെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാതിരിക്കുക, അവന്റെ സ്വഭാവവും പെരുമാറ്റവും മെച്ചപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ അധ്യാപകൻ ശാരീരിക ശിക്ഷ നൽകിയാൽ അതിനെ കുറ്റമായി കാണാൻ കഴിയില്ല. എന്നാൽ അധ്യാപകന്റെ പ്രവൃത്തി സത്യസന്ധമാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാർഥിയെ മെച്ചപ്പെടുത്താനോ തിരുത്താനോ വേണ്ടി മാത്രം നല്ല ഉദ്ദേശ്യത്തോടെയാണ് അധ്യാപകൻ പ്രവർത്തിച്ചത് എങ്കിൽ അദ്ദേഹം തന്റെ പരിധിക്കുള്ളിലാണ് എന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

തമ്മിൽ തുപ്പിയും വടി ഉപയോഗിച്ച് തല്ലിയും മൂന്ന് വിദ്യാർഥികൾ വഴക്കിട്ടെന്ന കാരണത്താലായിരുന്നു അധ്യാപകൻ കുട്ടികളെ കാലിൽ ചൂരൽ പ്രയോഗം നടത്തിയത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ചോ മാർഗങ്ങൾ ഉപയോഗിച്ചോ പരിക്കേൽപ്പിക്കൽ, 2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ടിലെ സെക്ഷൻ 75 കുട്ടികളോടുള്ള ക്രൂരത എന്നി വകുപ്പുകൾ ചുമത്തിയ കേസ് പാലക്കാട് അഡീ. സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.

എഫ്‌ഐഎസ് പരിശോധിച്ച കോടതി വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കിൽ അധ്യാപകൻ ഇടപെട്ടതായും അവർ പരസ്പരം വടികൊണ്ട് അടിച്ചിരുന്നതായും വിലയിരുത്തി. അധ്യാപകൻ വിദ്യാർത്ഥികളുടെ കാലുകൾ മാത്രമാണ് അടിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സംഭവം നടന്ന് നാല് ദിവസം വൈകിയാണ് പരാതി ഉയരുന്നതെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് വൈദ്യസഹായം വേണ്ടി വന്നിട്ടില്ല. ഇരയ്ക്ക് ശാരീരികമായി പരിക്കേറ്റതായി തെളിയിക്കാൻ തെളിവുകളില്ലാത്തതിനാൽ, വിദ്യാർത്ഥികളെ ചൂരൽ ഉപയോഗിച്ച് അടിക്കാൻ ഹർജിക്കാരൻ ഏറ്റവും കുറഞ്ഞ ബലപ്രയോഗം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും കോടതി നിഗമനത്തിലെത്തുകയായിരുന്നു. വിദ്യാർത്ഥികളെ തിരുത്താനുള്ള ശ്രമം മാത്രമാണ് നടന്നത് എന്ന് ചൂണ്ടിക്കാട്ടിയ കോടതി അവർക്ക് ദോഷം വരുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് വിലയിരുത്തി ഹർജിക്കാരന്റെ പെരുമാറ്റം ഒരു കുറ്റകൃത്യമല്ലെന്ന് വിധിക്കുകയായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...