അമേരിക്കൻ വാർത്ത

ഡാലസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം നവംബർ 1ന്

ഡാലസ് : ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സിറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ വർഷത്തെ കെരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്‌കാരിക വിരുന്നായിരിക്കുമെന്നും ആർട്‌സ് ഡയറക്ടർ സുബി ഫിലിപ്പ് പറഞ്ഞു.

ഡാലസ്–ഫോർത്ത്‌വോർത്ത് മെട്രോപ്ലെക്‌സിലെ നിരവധി കലാപ്രതിഭകൾക്ക് വേദിയിൽ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കും. കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാടൻ നൃത്തം, ഒപ്പന, മാർഗംകളി തുടങ്ങിയവ വേദിയിൽ അരങ്ങേറും. ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.

കേരളപ്പിറവി ആഘോഷത്തിൽ മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉണ്ടായിരിക്കും.സെക്രട്ടറി മഞ്ജിത് കൈനിക്കരയും മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജും വൊളന്റിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി സുഗമമായി നടത്തുന്നതിന് നേത്ര്വത്വം നൽകുന്നു. എല്ലാ മലയാളികളെയും ഡാലസ് കേരള അസോസിയേഷൻ ക്ഷണിക്കുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: പ്രദീപ് നാഗനൂലിൽ, സെക്രട്ടറി: മൻജിത് കൈനിക്കര.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...