കൗതുകങ്ങൾശാസ്ത്രീയം

പതിനൊന്നുകാരിയുടെ വായിൽ 81 പല്ലുകൾ, മെഡിക്കൽ ചരിത്രത്തിൽ ആദ്യം

വായിൽ ഒന്നോ രണ്ടോ പല്ലുകൾ അധികമാകുമ്പോൾ തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾ 81 പല്ലുകളുമായി ജീവിക്കേണ്ട അവസ്ഥ ഒന്നു ചിന്തിക്കൂ. ബ്രസീലിയൻ സ്വദേശിയായ 11കാരിയിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം കണ്ടെത്തിയത്. സാധാരണ ഒരു മനുഷ്യന്റെ വായിൽ 32 പല്ലുകളാണ് ഉണ്ടാവുക. ഇതിൽ കൂടുതൽ പല്ലുകൾ ഉണ്ടാകുന്ന അവസ്ഥയെ ഹൈപ്പോഡോണ്ടിയ അഥവ മൾട്ടിപ്പിൾ ഹൈപ്പോഡോണ്ടിയ എന്നാണ് വിശേഷപ്പിക്കാറ്.

പലപ്പോഴും മുൻപ് പറഞ്ഞപോലെ ഒന്നോ രണ്ടോ പല്ലുകളായിരിക്കും ഇത്തരത്തിലും അധികമായി വളരുക. എന്നാൽ ഇത് മെഡിക്കൽ ചരിത്രത്തിൽ ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്ന് അമേരിക്കൻ ജേർണൽ ഓഫ് ഓർത്തോഡോണ്ടിക്‌സ് ആന്റ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്‌സിൽ പറയുന്നു.

സൂപ്പർ ന്യൂമറ്റി പല്ലുകൾ അതായത് സാധാരണയേക്കാൾ കൂടുതലായി പല്ലുകളുടെ എണ്ണം ഉണ്ടാകുന്ന അപൂർവ്വ ദന്തവൈകല്യമാണ് മൾട്ടിപ്പിൾ ഹൈപ്പർ ഡോണ്ടിയ. മനുഷ്യനിൽ 32 പല്ലുകളാണ് ഉള്ളത്. ഹൈപ്പർഡോണ്ടിയ ഉള്ളവരിൽ ഡസൺ കണക്കിന് പല്ലുകൾ ഉണ്ടാകുന്നുണ്ട്. സാധാരണ ഈ അവസ്ഥയുള്ള ആളുകളിൽ ഒന്നോ രണ്ടോ അധിക പല്ലുകൾ മാത്രമേ ഉണ്ടാകാറുളളൂ. എന്നാൽ മൾട്ടിപ്പിൾ ഹൈപ്പർ ഡോണ്ടിയയിൽ വായുടെ ഒരു വശത്തോ ഇരുവശങ്ങളിലോ ഒറ്റയ്‌ക്കോ കൂട്ടമായോ പല്ലുകൾ വളരുന്നു.

11കാരിയുടെ ചികിത്സ അത്ര എളുപ്പമായിരുന്നില്ലെന്നും ശസ്ത്രക്രിയ വിദഗ്ധരും ദന്തിസ്റ്റുകളുടെയും കൂട്ടായ ആലോചന പ്രകാരം ഒന്നിലധികം ശസ്ത്രക്രിയയിലൂടെ പല്ലുകൾ നീക്കം ചെയ്ത ശേഷം പെൺകുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും ഗവേഷകർ പറയുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...