സിനിമ

അനുമതിയില്ലാതെ തന്റെ പാട്ട് ഉപയോഗിച്ചതിന് ‘ഡ്യൂഡി’നെതിരെ കോപ്പിറൈറ്റുമായി ഇളയരാജ

അനുമതിയില്ലാതെ തന്റെ പാട്ട് ഉപയോഗിച്ചതിന് ഡ്യൂഡ് സിനിമ നിർമാതാക്കൾക്കെതിരെ പരാതി നൽകി സംഗീത സംവിധായകൻ ഇളയരാജ. പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ താൻ കംപോസ് ചെയ്ത കറുത്ത മച്ചാൻ എന്ന പാട്ട് ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇളയരാജയുടെ പാട്ടിന് മമിത ബൈജു ഡാൻസ് കളിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ദീപാവലി റിലീസായ തിയേറ്ററിലെത്തിയ ഡ്യൂഡ് മികച്ച വിജയമായി മാറിയതിന് പിന്നാലെയാണ് ഇളയരാജ കേസുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇളയരാജയുടെ പരാതിയോട് സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവീസ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

തന്റെ പാട്ടുകൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെയുള്ള ഇളയരാജയുടെ നിയമപോരാട്ടം തുടർക്കഥയാവുകയാണ്. നേരത്തെ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിൽ തന്റെ പാട്ട് ഉപയോഗച്ചതിനെതിരെ അദ്ദേഹം കേസ് നൽകിയിരുന്നു. തുടർന്ന് വലിയൊരു തുക നഷ്ടപരിഹാരമായി നിർമാതാക്കൾക്ക് നൽകേണ്ടി വന്നിരുന്നു.

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയ്‌ക്കെതിരേയും ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. മൈത്രി മൂവീസിന് തന്നെയായിരുന്നു ഈ സിനിമയുടെ നിർമാണം. ഇളയരാജ നൽകിയ കേസിന് പിന്നാലെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫഌക്‌സിൽ നിന്നും പിൻവലിച്ചിരുന്നു. ഈ അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊള്ളാതെ മൈത്രി മൂവീസിന് വീണ്ടും നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

സുഷിന്‍ ശ്യാം മാജിക്ക് വീണ്ടും; ‘ബാലന്‍: ദി ബോയ്’ സിനിമയിലെ ആദ്യ ഗാനമായ താക്കോല്‍ പുറത്തിറങ്ങി

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി...

അമേരിക്കൻ വാർത്തസിനിമ

‘രക്ഷയിൻ സന്തോഷം’ പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ”...

ആനുകാലികംസിനിമ

കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ, സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ നടന്ന പ്രഹസനങ്ങൾ: ആലപ്പി അഷ്റഫ് പറയുന്നു

അന്തരിച്ച നടൻ സലീം കുമാറിന്റെ പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ...

സിനിമ

അർജുൻ സർജ നായകനായെത്തുന്ന ബ്ലാസ്റ്റ്! അഴിഞ്ഞാടി അഭിരാമിയും പ്രീതിയും (Review)

സിനിമയുടെ ടൈറ്റിലിനോട് 100 ശതമാനവും നീതിപുലർത്തുന്ന കിടിലൻ ബ്ലാസ്റ്റ് തന്നെയാണ് സിനിമ. ഇടിപ്പടങ്ങളുടെ ആരാധകർക്ക് ആഘോഷിച്ച്...