സിനിമ

ഇനി പോഞ്ഞിക്കരയുടെ വിളയാട്ടം! കല്യാണരാമൻ വീണ്ടും തിയറ്ററുകളിലേക്ക്

മോഹൻലാൽ ചിത്രം രാവണപ്രഭുവിന്റെ റീ റിലീസ് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് പിന്നാലെ ഒരു ദിലീപ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ദിലീപ് നായകനായി എത്തിയ കോമഡി റൊമാന്റിക് ചിത്രമായ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 2002 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിന് നൂറ്റാണ്ടുകൾക്കിപ്പുറവും വലിയ ആരാധകവൃന്ദമുണ്ട്.

ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ചിത്രമാണ് കല്യാണരാമൻ. ഷാഫിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാമൻകുട്ടി എന്ന കഥാപാത്രമായാണ് ദിലീപ് എത്തിയത്. ചിത്രത്തിൽ ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി വൻതാരനിരയും അണിനിരന്നിരുന്നു.

കല്യാണരാമൻ 4കെ അറ്റ്‌മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് തിയതി പുറത്തുവരും. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ദിലീപ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 

ദിലീപിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തുന്നത്. തീയേറ്റർ കത്താൻ പോകുന്ന ഐറ്റമാണെന്നും പോഞ്ഞിക്കര ഫാൻസാണെന്നുമൊക്കെ കമന്റുകൾ നിറയുന്നു. മീശ മാധവൻ, റൺവേ, C. I. D. മൂസ, വെട്ടം തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്യണമെന്നാണ് കമന്റുകളിൽ ഏറെയും.  റീ റിലീസുകൾ ട്രെൻഡ് ആകുന്ന മലയാളസിനിമയിൽ ഈ ദിലീപ് ചിത്രം തീയേറ്ററുകളെ ആവേശം കൊള്ളിക്കുമോയെന്ന് കാത്തിരിക്കുകയാണ് സിനിമാ ലോകം. 

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...