അമേരിക്കൻ വാർത്ത

ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) പാസ്‌പോർട്ട് ഫെയർ ഒക്ടോബർ 25-ന്

ഹൂസ്റ്റൺ (ടെക്സസ്): ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ്റെയും (MAGH) ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ക്ലർക്ക് ബെവർലി മക്ഗ്രെവ് വാൾക്കറുടേയും സംയുക്ത നേതൃത്വത്തിൽ പാസ്‌പോർട്ട് ഫെയർ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 25 ശനിയാഴ്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെയാണ് പാസ്‌പോർട്ട് ഫെയർ സമയം. വിദേശയാത്രകൾക്ക് പദ്ധതിയിടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എന്നാൽ, ഇതിൽ പങ്കെടുക്കുന്നവർക്ക് അപ്പോയിന്റ്മെന്റ് നിർബന്ധമാണ്.

പുതിയ പാസ്‌പോർട്ടിനും പാസ്‌പോർട്ട് പുതുക്കുന്നതിനും DS-11 അപേക്ഷ ഫോറം ആവശ്യമാണ്. പാസ്‌പോർട്ട് ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം 15 ഡോളർ ഫീസോടെ ഇവിടെ ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ഫ്ലയറിൽ നൽകിയിട്ടുള്ള QR കോഡ് സ്കാൻ ചെയ്യുകയോ ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ക്ലർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.fortbendcountytx.gov/districtclerk) സന്ദർശിക്കുകയോ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് (281) 341-4509 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് വർഗ്ഗീസ്, ട്രഷറർ സുജിത് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള മാഗ് കമ്മറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.കൂടുതൽ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

സ്ഥലം: കേരള ഹൗസ്, 1415 Packer Ln., Stafford, TX 77477തീയതിയും സമയവും: 2025 ഒക്ടോബർ 25, ശനിയാഴ്ച, രാവിലെ 8:00 AM – 12:00 PM

  • ശ്രദ്ധിക്കുക: അപ്പോയിന്റ്മെന്റ് നിർബന്ധമാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...