കേരള വാർത്ത

രാഷ്‌ട്രപതി ദ്രൗപതി മുർമു കേരളത്തിൽ, എത്തിയത് നാല് ദിവസത്തെ സന്ദർശനത്തിന്

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് ആറരയോടെയാണ് രാഷ്‌ട്രപതി തിരുവനന്തപുരത്ത് എത്തിയത്. രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടിൽ വിശ്രമിക്കും.

ശബരിമല ദർശനം, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാവരണം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിലാണ് സംബന്ധിക്കുക. നാളെ രാവിലെ 9.25ന് ഹെലിക്കോപ്‌റ്ററിൽ നിലയ്ക്കലേക്ക് തിരിക്കും. ശബരിമല ദർശന ശേഷം തിരുവനന്തപുരത്തെത്തും. 23 ന് ഉച്ചയ്ക്ക് 12.50നാണ് ശിവഗിരിയിലെ പരിപാടി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...